പ്രവീൺ നെട്ടാറു കൊലപാതകം, 2 പേർ കൂടി അറസ്റ്റിൽ

ബെംഗളൂരു: ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

ദക്ഷിണ കന്നഡ ജില്ലയിലെ ആബിദ് , നൗഫൽ എന്നിവരാണ് അറസ്റ്റിലായത് .നിലവിൽ അറസ്റ്റ് ചെയ്തവരുടെ  എണ്ണം ആറായി. നേരത്തെ ദക്ഷിണ കന്നഡ ജില്ലയിലെ സക്കീർ , ശഫീഖ് , സദ്ദാം , ഹാരിസ് എന്നിവരാണ് മുൻപ് പിടിയിൽ ആയത്.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

എല്ലാ അക്രമികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

അതേസമയം ഇന്ന് മുതൽ രാത്രികാല കർഫ്യൂ പിൻവലിച്ചു. മംഗളൂരു കമീഷണറേറ്റ് പരിധിയിൽ ഉൾപെടെ ജില്ലയിൽ മദ്യവിൽപ്പനശാലകൾ അടക്കം എല്ലാ കടകളും സാധാരണപോലെ തുറക്കാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഓഗസ്റ്റ് 14 വരെ തുടരുമെന്ന് അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെലുങ്ക് നടനും കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് കാറപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts