ചേന മുളച്ചപ്പോൾ വാഴക്കുല; അപൂർവ്വ കാഴ്ച്ച കാണാൻ ജനപ്രവാഹം

ഇടച്ചിറ: ചേനവിത്ത് നട്ടുവളർത്തിയ തൊടിയിൽ വാഴക്കുല മുളച്ചുവന്നതിന്റെ അമ്പരപ്പിലാണ് ഇടച്ചിറ അകം പുറത്ത് ബഷീറും പ്രദേശവാസികളും. ചേനവിത്ത് പൊട്ടിമുളച്ചു തുടങ്ങിയപ്പോൾ അത് വാഴക്കുലയുടെ രൂപത്തിലാകുമെന്ന് പൊതുപ്രവർത്തകൻ കൂടിയായ ബഷീർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

ചേന വിത്തിൽ നിന്നും വാഴക്കുലയുടെ മാതൃകയിൽ പടല തിരിഞ്ഞ് വിരിഞ്ഞുനിൽക്കുന്ന കായകൾ ഒറ്റനോട്ടത്തിൽ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ചേനയിൽ നിന്ന് വളർന്നുവന്ന മുള കണ്ടാൽ ശരിക്കും ഒരു വാഴക്കുല തന്നെയെന്നേ ഒറ്റനോട്ടത്തിൽ തോന്നൂ. ഈ കൗതുകച്ചേന പറമ്പിൽ നിന്നും പറിച്ചെടുത്ത് വീട്ടുമുറ്റത്ത് പ്രദർശിപ്പിച്ചതോടെ പ്രദേശത്തുനിന്നും നിരവധി ആളുകളാണ് അപൂർവ കാഴ്ച കാണാനായി എത്തിച്ചേരുന്നത്.

വാർത്തയറിഞ്ഞ് കാക്കനാട് കൃഷി ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ ചേനയിൽ മുളച്ചത് വാഴക്കുലയല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ചതാവാം ഇത്തരത്തിൽ ചേനയ്ക്ക് രൂപമാറ്റം വരാൻ കാരണമെന്നാണ് കൃഷി വകുപ്പ് അധികൃതരുടെ വിലയിരുത്തൽ. കാരണം എന്തായാലും ചേനയിൽ വിരിഞ്ഞ ‘വാഴക്കുല’ കാണാൻ ബഷീറിന്റെ വീട്ടിലേക്ക് സന്ദർശകരുടെ വലിയ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts