ഫ്ലോർ ക്ലീനർ ഉപയോഗിച്ച് ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ആക്രമണം; പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ

ബെംഗളൂരു: ക്ലിനിക്ക് പരിസരത്ത് വെച്ച് ഭാര്യയെ ഫ്ലോർ ക്ലീനർ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്കടേശൻ (39) എന്നയാളെയാണ് ജെ.പി നഗർ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ മധുമിത മൈതി (30) തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിൽ കഴിയുകയാണ്. ദാമ്പത്യ തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പ്രതി പോലീസിന് മൊഴി നൽകി.

കഴിഞ്ഞ ദിവസം ക്ലിനിക്കിന്റെ ബേസ്‌മെന്റിൽ വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണം തടയാൻ ശ്രമിച്ച നാട്ടുകാരും ദൃക്‌സാക്ഷികളും ചേർന്ന് വെങ്കടേശനെ കൈകാര്യം ചെയ്യുകയും തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ ഇയാളെ പിടികൂടി പോലീസിന് കൈമാറുകയുമായിരുന്നു. മുൻപും പ്രതി ക്ലിനിക്കിലെത്തി ഭാര്യയുമായി വഴക്കിട്ടിരുന്നതായി മധുമിതയുടെ സഹപ്രവർത്തകർ നൽകിയ പരാതിയിൽ പറയുന്നു.
അറസ്റ്റിലായ പ്രതിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് മഹസർ തയ്യാറാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെ തുടർന്ന് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി. അതേസമയം, സംഭവത്തിൽ കർണാടക സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസിൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ സൗത്ത് ഡി.സി.പിക്ക് കത്തയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts