ബെംഗളൂരു മെട്രോ അറിയിപ്പ്: ഗ്രീൻ ലൈനിൽ മെട്രോകള്‍ കുതിക്കില്ല; അറിയിപ്പുമായി ബിഎംആര്‍സിഎല്‍

ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ ലൈനിൽ യാത്ര ചെയ്യുന്നവർക്കായി പ്രധാന അറിയിപ്പുമായി ബി.എം.ആർ.സി.എൽ (BMRCL). ജയനഗർ, ആർ.വി റോഡ് സ്റ്റേഷനുകൾക്കിടയിലുള്ള പാതയിൽ മെട്രോ ട്രെയിനുകളുടെ വേഗത കുറയ്ക്കാൻ തീരുമാനിച്ചു. എലിവേറ്റഡ് ഇടനാഴിയിൽ നടക്കുന്ന അത്യാവശ്യ അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് ഈ നടപടി.

ഗ്രീൻ ലൈനിലെ ജയനഗർ മുതൽ ആർ.വി റോഡ് വരെയുള്ള ഭാഗമാണ് ബാധിക്കുന്ന റൂട്ട്: പാതയിലെ എലിവേറ്റഡ് സ്ട്രക്ചറുകളുടെ അറ്റക്കുറ്റപ്പണികൾ ആണ് അതിന് കാരണം. ട്രെയിനുകളുടെ വേഗതയിൽ നേരിയ കുറവുണ്ടാകുമെങ്കിലും, ട്രെയിനുകളുടെ എണ്ണത്തിലോ (Frequency) മൊത്തത്തിലുള്ള യാത്രാ സമയത്തിലോ കാര്യമായ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

  വീടിനുളളില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും മെട്രോ സർവീസ് കൂടുതൽ സുഗമമാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ബി എം ആർ സി എൽ അറിയിച്ചു. അറ്റക്കുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും മെട്രോ സർവീസുകൾ സാധാരണ പോലെ തന്നെ ലഭ്യമായിരിക്കും. ഈ പ്രത്യേക ഭാഗത്ത് കൂടി കടന്നുപോകുമ്പോൾ മാത്രമേ വേഗത നിയന്ത്രണം ഏർപ്പെടുത്തുകയുള്ളൂ. പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് വേഗത പുനഃസ്ഥാപിക്കുമെന്ന് ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലില്‍ കിടന്നവര്‍ക്കും പി കെ ശശിക്കും സീറ്റ്’; എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി
[masterslider id="10"]

Related posts

Click Here to Follow Us