രാജ്യാന്തര ചലച്ചിത്രോത്സവം: റജിസ്‌ട്രേഷന്‍ തുടങ്ങി; ഇത്തവണ മോഹം’ ഉൾപ്പടെ 6 മലയാള സിനിമകള്‍

ബെംഗളുരു: 29ന് ആരംഭിക്കു ന്ന പതിനേഴാമത് രാജ്യാന്തര ചലച്ചി ത്രോത്സവത്തിനുള്ള ഡെലിഗേറ്റ് റജിസ്‌ട്രേഷന്‍ ആരംഭിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേ ക്ഷിക്കാം.

ഫെബ്രുവരി 6 വരെയാണു ചലച്ചിത്രോത്സവം. 9 ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നുറിലേറെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

ലുലു മാള്‍, ഡോ. രാ ജകുമാര്‍ ഭവന്‍, സുചിത്ര സിനിമ ആന്‍ഡ് കള്‍ചറല്‍ അക്കാദമി എന്നിവിടങ്ങളിലാണു പ്രദര്‍ശനം.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

6 മലയാള സിനിമകള്‍

കഴിഞ്ഞ ഐഎഫ്എഫ്‌കെ യില്‍ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ‘മോഹം’ ഉള്‍പ്പെടെ 6 മലയാള സിനിമകള്‍ ഇന്ത്യന്‍ സിനിമ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

റസാഖ് അഹമ്മദ് നിര്‍മിച്ച് ഫാസില്‍ റസാഖ് സംവിധാനം ചെയ്ത മോഹം ഇതിനോടകം തന്നെ നിരൂപക പ്രശംസ നേടി യിട്ടുണ്ട്.

ബെംഗളൂരു ഡിആര്‍ഡി ഒയില്‍നിന്ന് വിരമിച്ച റസാഖ് അഹമ്മദിന്റെ മൂന്നാമത്തെ സിനി മയാണിത്. എ പ്രഗ്‌നന്റ് വിഡോ, ഭൂതലം, കാട്, മലവഴി, സര്‍ക്കീറ്റ് എന്നിവയാണു മറ്റു മലയാള സി നിമകള്‍,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
[masterslider id="10"]

Related posts