നമ്മ മെട്രോയില്‍ ക്യു നില്‍ക്കേണ്ട, സമയം ലാഭിക്കാം; ഇന്ന് മുതല്‍ ക്യുആര്‍ കോഡ് പാസുമായി പരിധിയില്ലായാത്ര നടത്താം; എങ്ങനെ ഉപയോഗിക്കാം എന്നറിയാൻവായിക്കാം

ബെംഗളൂരു മൊബൈല്‍ ആപ്പിലെ ക്യുആര്‍ കോഡ് കള്‍ ഉപയോഗിച്ച് നമ്മ മെട്രോയില്‍ പരിധിയില്ലാതെ യാത്ര ചെയ്യാവുന്ന സൗകര്യം ഇന്ന് ആരംഭിക്കും. ഒന്ന്, മൂന്ന്, അഞ്ച് ദിവസത്തേക്കുള്ള പാസുകളാണ് ഏര്‍പ്പെടുത്തുന്നത്. ഒരു ദിവസം ഒട്ടേറെ തവണ മെട്രോയില്‍ യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കാണ് പാസുകള്‍ പ്രയോജനപ്പെടുക.

മറ്റു സ്ഥലങ്ങളില്‍ നിന്ന് നഗരം കാ ണാനെത്തുന്നവര്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും പാസ് ഉപകരിക്കും. ഇന്നു മുതല്‍ നമ്മ മെട്രോ ആപ്പില്‍ പുതിയ പാസുകള്‍ ലഭ്യമാകുമെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിഎം ആര്‍സി) അറിയിച്ചു.

ഡിപ്പോസിറ്റ് തുക ആവശ്യമില്ല

ഒരു ദിവസത്തെ പാസിന് 250 രൂപ, 3 ദിവസത്തെ പാസിന് 550 രൂപ, 5 ദിവസത്തെ പാസിന് 850 രൂപ എന്നിങ്ങനെയാണ് നിരക്ക്. നിലവില്‍ മെട്രോയില്‍ പരിധിയില്ലാതെ യാത്ര ചെയ്യാന്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭ്യമാണെങ്കിലും 50 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണം.

ഇതുപ്രകാരം സ്മാര്‍ട്ട് കാര്‍ഡ് പാസിന് യഥാക്രമം 300, 600, 900 എന്നിങ്ങനെയാണ് നിരക്ക്. യാത്രയ്ക്കു
ശേഷം കാര്‍ഡ് തിരിച്ചേല്പിക്കുമ്പോള്‍ ഡിപ്പോ സിറ്റ് തുക തിരികെ ലഭിക്കും. ക്യൂ ആര്‍ കോഡ് പാസിന് സെക്യൂരിറ്റി ഡിപ്പോസിറ്റ് ആവശ്യമില്ല.

ക്യു നില്‍ക്കേണ്ട, സമയം ലാഭിക്കാം
ടിക്കറ്റ് കൗണ്ടറുകളില്‍ കാത്തു നില്‍ക്കുന്നത് ഒഴിവാക്കാമെന്നതിനാല്‍ യാത്രക്കാര്‍ക്ക് സമയം ലാഭിക്കാനാകും. മാത്രമല്ല, കൗണ്ടറുകളുമായി ഒരുതരത്തിലും ബന്ധപ്പെടാതെ പൂര്‍ണമായും ഓണ്‍ലൈന്‍ യാത്രാനുഭവം ലഭ്യമാകുകയും ചെയ്യും. വരും ദിവസങ്ങളില്‍ മറ്റ് ആപ്പുകളിലും ക്യു ആര്‍ കോഡ് അധിഷ്ഠിത പാസ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ബിഎം : ആര്‍സി അറിയിച്ചു.

എങ്ങനെ ഉപയോഗിക്കാം
നമ്മ മെട്രോ ആപ്പിലൂടെ പണമടച്ച് വളരെ എളുപ്പ ത്തില്‍ പാസ് എടുക്കാം. തു ടര്‍ന്ന് ആപ്പില്‍ കാണിക്കുന്ന ക്യു ആര്‍ കോഡ് മെട്രോ സ്റ്റേഷനിലെ ഓട്ടമാറ്റിക് ഫെയര്‍ കലകീഷന്‍ (എഎ ഫ്‌സി) ഗേറ്റില്‍ സ്‌കാന്‍ ചെയ്തു പ്ലാറ്റ്‌ഫോമില്‍ പ്രവേ ശിക്കാം. ടിക്കറ്റ് കൗണ്ടറുക ളില്‍ ക്യൂ നില്‍ക്കുന്നത് ഒഴി വാക്കാന്‍ ക്യുആര്‍ കോഡ് പാസുകളിലേക്ക് മാറണമെ ന്ന് ബിഎംആര്‍സി അഭ്യര്‍ഥി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts