നിങ്ങളുടെ കൈയിൽ ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ 20 രൂപയ്ക്ക് താമസം, സൗകര്യം റെയിൽവേ തരും; വിശദാംശങ്ങൾ

യാത്രയ്ക്കിടെ ഒരു ദിവസത്തേക്ക് താമസിക്കാൻ പുറത്ത് ഹോട്ടൽ അന്വേഷിക്കേണ്ട. റെയിൽവേ സ്റ്റേഷനുകളിൽ സിംഗിൾ, ഡബിൾ റൂമുകളും ഡോർമിറ്ററി സൗകര്യവും (എസി / നോൺ എസി) ലഭ്യമാണ്.

താമസിക്കുന്ന ദിവസത്തിന് രണ്ട് ദിവസം മുൻപ് ബുക്കിംഗ് റദ്ദാക്കിയാൽ 20% തുകയും, ഒരു ദിവസം മുൻപ് റദ്ദാക്കിയാൽ 50% തുകയും കുറയ്ക്കുന്നതാണ്. ബുക്കിംഗ് ഉള്ള അതേ ദിവസം റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല.

ഒരാൾക്ക് ഒരു സിംഗിൾ ബെഡ് റൂമോ ഡോർമിറ്ററി ബെഡോ ബുക്ക് ചെയ്യാം. രണ്ട് യാത്രക്കാരുണ്ടെങ്കിൽ ഒരു ഡബിൾ ബെഡ് റൂമോ രണ്ട് ഡോർമിറ്ററി ബെഡുകളോ അനുവദിക്കും.

  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി

24 മണിക്കൂറിൽ കൂടുതൽ സമയത്തേക്ക് മുറികൾ തുടർച്ചയായി ബുക്ക് ചെയ്യുകയാണെങ്കിൽ (ഉദാഹരണത്തിന് 24+12 അല്ലെങ്കിൽ 24+24 മണിക്കൂർ), രണ്ടാമത്തെ സ്ലോട്ടിന് 25% അധിക നിരക്ക് നൽകേണ്ടി വരും.

24 മണിക്കൂർ വരെയുള്ള ബുക്കിംഗിന് റിടൈറിങ് റൂമിന് 20 രൂപയും ഡോർമിറ്ററിക്ക് 10 രൂപയുമാണ് സർവീസ് ചാർജ്. 24 മുതൽ 48 മണിക്കൂർ വരെയാണെങ്കിൽ ഇത് യഥാക്രമം 40 രൂപയും 20 രൂപയുമായി വർദ്ധിക്കും.

ഇത് പണ്ട്മുതലേ ഉണ്ടെങ്കിലും പലരും ഉപയോ​ഗപ്പെടുത്താത്ത സൗകര്യമാണ്. കുറഞ്ഞത് 3 മണിക്കൂർ മുതൽ പരമാവധി 48 മണിക്കൂർ വരെ മുറികൾ ബുക്ക് ചെയ്യാം.

  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ

ഈ സൗകര്യം ലഭിക്കാൻ ബുക്ക് ചെയ്ത ടിക്കറ്റും പി എൻ ആർ നമ്പറും ഉണ്ടായിരിക്കണം. ആർ എ സി ടിക്കറ്റ് ഉള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

ഒരു പി എൻ ആർ നമ്പറിൽ ഒരു മുറി മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ. മുറികൾ ബുക്ക് ചെയ്യാൻ https://www.rr.irctctourism.com/#/home സന്ദർശിക്കുക. പരമാവധി 48 മണിക്കൂറിനായിരിക്കും ബുക്കിങ് സൗകര്യം ലഭിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts