ഡിസംബർ 3 മുതൽ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിക്ക് ടിക്കറ്റ് നിരക്ക് കുറയും

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ എക്സ‌്പ്രസാകുന്നതോടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരും.

നിലവിൽ സെക്കൻഡ് സിറ്റിങ്ങിന് റിസർവേഷൻ ചാർജ് ഉൾപ്പെടെ 220 രൂപയും എസി ചെയർകാറിന് റിസർവേഷൻ ചാർജ് ഉൾപ്പെടെ 790 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

എന്നാല്‍ മാറ്റം വരുന്നതോടെ സെക്കൻഡ് സിറ്റിങ്ങിൽ 205 രൂപയും എസി ചെയർകാറിൽ 740 രൂപയുമായി നിരക്ക് പരിഷ്കരിക്കും. ഇതു യാത്രക്കാർക്ക് ഗുണകരമാകും.

  കേവല ഭൂരിപക്ഷമില്ലാതെ വിജയ്‌യുടെ ടിവികെ; വിജയ്‌യെ തളയ്ക്കാൻ 'ശത്രുക്കൾ' കൈകോർക്കുന്നു; തമിഴ്‌നാട്ടിൽ അണിയറയിൽ ഒരുങ്ങുന്നത് വൻ രാഷ്ട്രീയ അട്ടിമറി!

സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ സമയക്രമത്തിലെ മാറ്റവും ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറിൽ 55 കിലോമീറ്റർ എന്നതിൽ താഴെ ആയതിനാലുമാണ് ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിയെ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്ന് എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റുന്നത്.

എക്സ്പ്രസ് സർവീസായി മാറുന്നതോടെ ബെംഗളൂരു– എറണാകുളം എക്സ്പ്രസിന്റെ 12677 എന്ന നമ്പറിനു പകരം 16377 ആകും പുതിയ നമ്പർ. എറണാകുളം – ബെംഗളൂരു എക്സ്പ്രസിന്റെ 12678 എന്ന നമ്പർ 16378 ആകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം
[masterslider id="10"]

Related posts

Click Here to Follow Us