ഗ്യാസ് ഗീസറിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് സഹോദരിമാർ മരിച്ച നിലയിൽ

ബംഗളുരു: ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള വിശവാദകം ശ്വസിച്ച് സഹോദരിമാർ മരിച്ചു. ഗുൽഫം താജ് (23), സിമ്രാൻ താജ് (20) എന്ന യുവതികളെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ സംഭവിച്ചതാണ് ദാരുണ സംഭവം. പെരിയപട്നയിലെ വീട്ടിലെ കുളിമുറിയിൽ ഒരുമിച്ച് കുളിക്കാൻ കയറിയ സഹോദരിമാർ ഏറെ നേരം പുറത്തുവരാതിരുന്നതിനെ തുടർന്ന് പിതാവ് വാതിൽ തകർത്താണ് അകത്ത് കയറിയത്.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

അപ്പോൾ ഇരുവരും അബോധാവസ്ഥയിൽ വീണുകിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.

വാതക ചോർച്ചയുണ്ടായിരുന്നുവെങ്കിലും തീപിടിത്തമൊന്നും സംഭവിച്ചില്ല. കുളിമുറിക്ക് ആവശ്യമായ വെന്റിലേഷൻ ഇല്ലായിരുന്നതും ദുരന്തത്തിന് കാരണമായതായി അന്വേഷണത്തിൽ വ്യക്തമായി.ഒരു ചടങ്ങിൽ പങ്കെടുക്കാനായി പെട്ടെന്ന് ഒരുങ്ങാനായിരുന്നു ഇരുവരും കുളിമുറിയിലേക്ക് ഒരുമിച്ച് കയറിയതെന്ന് ബന്ധുക്കൾ അറിയിച്ചു. പെരിയപട്ന പൊലീസ് സംഭവം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts