വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊന്ന് കിടക്കയിൽ ഒളിപ്പിച്ച ശേഷം ഭർത്താവ് ഒളിവിൽ പോയി

ബെംഗളൂരു: ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കിടക്കയിൽ ഒളിപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ടു. ബെലഗാവി ജില്ലയിലെ മുദലഗി താലൂക്കിലെ കമലാദിനി ഗ്രാമത്തിലാണ് സംഭവം.

സാക്ഷി കമ്പാര (20) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ആകാശ് ഒളിവിലാണ്. മുദലഗി പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നാല് മാസം മുമ്പാണ് ആകാശും സാക്ഷി കമ്പാരയും വിവാഹിതരായത്. മൂന്ന് ദിവസം മുമ്പ് ആകാശ് സാക്ഷി കമ്പാരയെ കൊലപ്പെടുത്തി മൃതദേഹം കിടക്കയിൽ ഒളിപ്പിച്ച ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഓടി രക്ഷപ്പെടുകയായിരുന്നു.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

ഗ്രാമത്തിലേക്ക് പോയിരുന്ന അമ്മായിയമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. കൊലപാതകത്തിന്റെ കൃത്യമായ കാരണം അറിയില്ല.

സംഭവം പുറത്തായ ഉടൻ തഹസിൽദാർ ശ്രീഷൈൽ ഗുഡാമെയും ഗോകാക് ഡിവൈഎസ്പിയും സ്ഥലത്തെത്തി അന്വേഷണം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്
[masterslider id="10"]

Related posts