സീറ്റിനെ ചൊല്ലി ഉണ്ടായ തർക്കം കയ്യാങ്കളിയിലേക്ക്; മെട്രോയിൽ തമ്മിൽതല്ലി യുവാക്കൾ

ഡൽഹി:  സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന  മെട്രോയിൽ വെച്ച് സീറ്റിന് വേണ്ടി തല്ലുകൂടുന്ന രണ്ട് പുരുഷന്മാരുടെ ദൃശ്യങ്ങൾ വൈറൽ ആവുകയാണ് .

ഡൽഹി മെട്രോയിലാണ് സംഭവം  .ആദ്യം തർക്കത്തിലാണ് ഇരുവരുടെയും വഴക്ക് ആരംഭിക്കുന്നതെങ്കിൽ പിന്നീട് ഇത് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. മെട്രോയിനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

ഒരു സാധാരണ വഴക്ക് മിനിറ്റുകൾക്കുള്ളിൽ അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു. സീറ്റിനു വേണ്ടി ഒരാൾ മറ്റേയാളെ തള്ളിമാറ്റുന്നതും എതിരെ നിന്ന യുവാവിനെ തറയിലേക്ക് ചവിട്ടി തള്ളിയിടുകയും ചെയ്യുന്നുണ്ട്.

തറയിൽ വീണ യുവാവ് ഇയാളെ എതിരിട്ടതോടെ വഴക്ക് രൂക്ഷമാകുകയും ചവിട്ടിയ ആളുടെ മുടിയിൽ മറ്റൊരു യുവാവ് പിടിച്ച് വലിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts