ധർമസ്ഥലയിൽ പരിശോധന നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി; എസ്‌ഐടിക്ക് നോട്ടീസയച്ച് കോടതി

ബെംഗളൂരു : ധർമസ്ഥലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ പരിശോധന നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രത്യേക അന്വേഷണസംഘത്തിന്‌ ഹൈക്കോടതി നോട്ടീസയച്ചു.

ധർമസ്ഥല സ്വദേശികളായ രണ്ടുപേർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എം. നാഗപ്രസന്നയാണ് നോട്ടീസയച്ചത്. വ്യാഴാഴ്ച മറുപടി സമർപ്പിക്കാൻ നോട്ടീസിൽ ആവശ്യപ്പെട്ടു.

അന്വേഷണസംഘത്തിനു നൽകിയ അപേക്ഷയിൽ നടപടിയെടുക്കാൻ വിസമ്മതിച്ചതിനാലാണ്‌ കോടതിയെ സമീപിച്ചതെന്ന്‌ ഹർജിക്കാർ ചൂണ്ടിക്കാട്ടി. പുരന്തരഗൗഡ എന്നയാളും മറ്റൊരാളുമാണ് ഹർജി നൽകിയത്.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

തങ്ങൾ കാണിച്ചുകൊടുത്ത സ്ഥലത്ത്‌ പരിശോധന നടത്തണമെന്ന അപേക്ഷ പരിഗണിക്കണമെന്നാണ് ഹർജിയിൽ ഉന്നയിച്ച ആവശ്യം.

ഓഗസ്റ്റ് ആറിനും 29-നുമാണ് അന്വേഷണസംഘത്തിന് അപേക്ഷ നൽകിയത്. അപേക്ഷയിൽ കാണിച്ച വിവരങ്ങൾ തെറ്റാണെന്നുതെളിഞ്ഞാൽ തങ്ങളുടെ പേരിൽ നിയമനടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇവരുടെ അപേക്ഷ അന്വേഷണസംഘം പരിഗണിക്കാതിരുന്നതിനാലാണ് കോടതിയുടെ വാതിലിൽ മുട്ടേണ്ടിവന്നതെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.

ധർമസ്ഥലയിൽ മുൻ ശുചീകരണത്തൊഴിലാളി അവകാശപ്പെട്ടപോലെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താത്തതിനെത്തുടർന്ന് മണ്ണുകുഴിച്ചുള്ള പരിശോധന അന്വേഷണസംഘം നിർത്തിവെച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts