ബെംഗളൂരു : ദസറ ആഘോഷത്തിന് മുന്നോടിയായി അംബാ വിലാസ് കൊട്ടാരത്തിലെ ദർബാർ ഹാളിൽ സ്വർണസിംഹാസനം സ്ഥാപിച്ചു.
ചരിത്രപ്രസിദ്ധമായ രത്‌നങ്ങൾ പതിച്ച 280 കിലോഗ്രാം ഭാരമുള്ളതാണ് മൈസൂരു രാജവംശത്തിന്റെ സ്വർണസിംഹാസനം.
രാജകുടുംബത്തിലെ പിന്തുടർച്ചക്കാരനായ മൈസൂരു എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ സിംഹാസനം ഏറ്റുവാങ്ങി പ്രതീകാത്മക സ്വകാര്യദർബാറിനായി സ്ഥാപിച്ചു.
കഴിഞ്ഞവർഷത്തെ ദസറ ആഘോഷങ്ങൾക്കുശേഷം പൊളിച്ചുമാറ്റിയ സിംഹാസനം കനത്തസുരക്ഷയിൽ കൊട്ടാരത്തിലെ സ്‌ട്രോങ് മുറിയിലാണ് സൂക്ഷിച്ചത്.
രാജകുടുംബാംഗമായ പ്രമോദ ദേവി വൊഡയാറുടെ സാന്നിധ്യത്തിലാണ് ക്രമീകരണങ്ങൾ നടന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]