രാഷ്ട്രപതി  ദ്രൗപദി മുർമു ഇന്ന് മൈസൂരു കൊട്ടാരം സന്ദർശിക്കും

രാഷ്ട്രപതി  ദ്രൗപദി മുർമു മൈസൂരു കൊട്ടാരം ഇന്ന് സന്ദർശിക്കും. സെപ്റ്റംബർ 2 ന് രാവിലെ 11.30 വരെ കൊട്ടാരത്തിലേക്കുള്ള പ്രവേശനവും കാഴ്ചയും താൽക്കാലികമായി വിനോദസഞ്ചാരികൾക്ക് മാത്രമായി പരിമിതപ്പെടുത്തി.

സെപ്റ്റംബർ 1 ന് രാഷ്ട്രപതി ചാമുണ്ഡേശ്വരി ദേവിയുടെ ദർശനം നടത്തി. വൈകുന്നേരം ദ്രൗപദി മുർമു ചാമുണ്ഡി കുന്നുകൾ സന്ദർശിച്ചു. ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ചാമുണ്ഡി കുന്നുകളിലേക്കുള്ള പൊതുജന പ്രവേശനം നിരോധിച്ചിരുന്നു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

മൈസൂരു കൊട്ടാര അങ്കണത്തിൽ നടത്താനിരുന്ന ശബ്ദ, വെളിച്ച പ്രദർശനം താൽക്കാലികമായി റദ്ദാക്കിയതായി മൈസൂരു കൊട്ടാരം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts