മുസ്‌ലിം പള്ളികളിൽ നമസ്കാരം കന്നഡയിൽ നടത്തണമെന്ന് നിർദേശം നൽകാൻ സർക്കാരിനെ വെല്ലുവിളിച്ച് ബിജെപി

ബെംഗളൂരു : കർണാടകത്തിലെ മുസ്‌ലിം പള്ളികളിൽ നമസ്കാരം കന്നഡയിൽ നടത്തണമെന്ന് നിർദേശം നൽകാൻ സർക്കാരിനെ വെല്ലുവിളിച്ച് ബിജെപി.

ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ മന്ത്രങ്ങളും ശ്ലോകങ്ങളും കന്നഡയിൽ ചൊല്ലുന്നതിന് നിർദേശം നൽകുമെന്ന് കഴിഞ്ഞദിവസം ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡി നിയമസഭയിൽ അറിയിച്ചിരുന്നു.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

ഇതിനെതിരേ സാമൂഹികമാധ്യമമായ എക്സിലൂടെ പ്രതികരിച്ച അശോക, മുസ്‌ലിം പള്ളികളിൽ കന്നഡയിൽ നമസ്കാരം നടത്താൻ നിർദേശിക്കാൻ മന്ത്രിക്ക്‌ കഴിയുമോയെന്ന് ചോദിച്ചു.

കോൺഗ്രസിന്റെ ന്യൂനപക്ഷപ്രീണനത്തിന് പരിധികൾ ലംഘിച്ചിരിക്കുകയാണെന്നും ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts