കേരളത്തിലെ സ്കൂളുകളിൽ ഓണപ്പരീക്ഷ 18 മുതൽ 29 വരെ

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 വരെ നടത്താന്‍ തീരുമാനം.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മ സമിതി (ക്യുഐപി) യോഗത്തിന്റേതാണ് തീരുമാനം. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പരീക്ഷയാണ് ഓഗസ്റ്റ് 18 മുതല്‍ 29 നടക്കുക. എല്‍പി സ്‌കൂളുകളില്‍ 20 മുതല്‍ പരീക്ഷ ആരംഭിക്കാനാണ് തീരുമാനം.

  ഈജിപുര മേല്‍പാലം കടമ്പകള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്; അവസാനിക്കുന്നത് 9 വര്‍ഷത്തെ കാത്തിരിപ്പ്

പരീക്ഷകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം, സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും 29ന് ഓണാഘോഷ പരിപാടികള്‍ നടത്തുകയും അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്യും.

ഗണേശോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോഡ് ജില്ലയില്‍ മാത്രം 27-ന് പരീക്ഷകള്‍ ഉണ്ടായിരിക്കില്ല. കാസര്‍കോഡ് ജില്ലയില്‍ 27ന് നടക്കേണ്ട പരീക്ഷ 29ന് നടത്തുകയും, പരീക്ഷയ്ക്ക് ശേഷം ഓണാഘോഷം നടത്തുകയും ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
[masterslider id="10"]

Related posts