മെയ് 25 ന് മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും

ബെംഗളൂരു: സെൻട്രൽ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ (യുപിഎസ്‌സി പ്രിലിമിനറി പരീക്ഷകൾ – 2025) മെയ് 25 ന് നടക്കുന്നതിനാൽ, ഉദ്യോഗാർത്ഥികൾക്ക് സൗകര്യപ്രദമായി മെട്രോ സർവീസുകൾ പതിവിലും ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും.

വൈറ്റ്ഫീൽഡ് (കടുഗോഡി), ചല്ലഘട്ട, മഡവര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് രാവിലെ 7 മണിക്ക് പകരം രാവിലെ 6 മണി മുതൽ മെട്രോ ട്രെയിൻ സർവീസുകൾ ആരംഭിക്കും. യാത്രക്കാർ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ബിഎംആർസിഎല്ലിന്റെ മാധ്യമക്കുറിപ്പിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
  വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts