ഷിരൂര്‍ ഗംഗാവലിപ്പുഴയിൽ നിന്ന് അസ്ഥി കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം

ബെംഗളൂരു : ഷിരൂരില്‍ നടത്തിയ തിരച്ചിലില്‍ അസ്ഥി കണ്ടെത്തി. ഗംഗാവലിപ്പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോഴാണ് അസ്ഥി കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയെന്ന് സംശയമുണ്ട്.

ഇന്നലെ നടത്തിയ തിരച്ചിലിന്റെ അവസാന സമയത്താണ് അസ്ഥി കണ്ടെത്തിയത്. കണ്ടെത്തിയ അങ്കോള പൊലീസ് സ്റ്റേഷനിലേക്ക് അസ്ഥി മാറ്റി.

അസ്ഥി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും.. അസ്ഥി മനുഷ്യന്റേതാണെന്നാണ് സംശയിക്കുന്നത്. അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയിൽ എംഎൽഎ സ്ഥിരീകരിച്ചിട്ടുണ്ട്.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

ഷിരൂരില്‍ പ്രാദേശിവ മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാപെയും സംഘവും തിരച്ചില്‍ അവസാനിപ്പിച്ച് വൈകിട്ടോടെ മടങ്ങിയിരുന്നു.

എന്നാല്‍ മാല്‍പെ സംഘം മടങ്ങിയെങ്കിലും പുഴയില്‍ ഡ്രഡ്ജിങ് പരിശോധന ഉടന്‍ അവസാനിപ്പിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പ്രതികരിച്ചിരുന്നു.

ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎല്‍എ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts