ഭാര്യയുടെ മരണത്തിന് പിന്നാലെ യുവാവ് തടാകത്തിൽ മരിച്ച നിലയിൽ 

ബെംഗളൂരു: യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നാലെ ഭർത്താവിന്റെ മൃതദേഹം തടാകത്തില്‍ കണ്ടെത്തി.

മണ്ഡ്യ ജില്ലയില്‍ കെ.ആ ർ.പേട്ട താലൂക്കിലെ ഗഡ്ഡെഹൊസറുവില്‍ എ.മോഹന്റെ(35) മൃതദേഹമാണ് ബുധനാഴ്ച കണ്ടെത്തിയത്.

മോഹനന്റെ ഭാര്യ സ്വാതി(28)യെ ചൊവ്വാഴ്ച ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

അതോടെ സ്വാതിയെ മോഹനും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത് വന്നു.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

അതിനു പിന്നാലെ മോഹനനെയും മാതാപിതാക്കളെയും കാണാതായി.

തിരച്ചിലിനിടയിലാണ് മൃതദേഹം വീട്ടില്‍ നിന്ന് അധികം അകലെയല്ലാത്ത തടാകത്തില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

മോഹനന്റെ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല.

സ്വാതിയുടെ മരണകാരണം അറിവായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts