ഗുരുവായൂർ ക്ഷേത്ര നടയിൽ കുഞ്ഞുമായി മുല്ലപ്പൂ വിൽപ്പന; സഹായ ഹസ്തവുമായി സുരേഷ് ഗോപി: മകളുടെ കല്യാണത്തിന് മുല്ലപ്പൂവിന്റെ ഓർഡർ നൽകുമെന്ന് സുരേഷ് ഗോപി

തൃശ്ശൂർ: കുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യയ്ക്ക് സഹായ ഹസ്തവുമായി സുരേഷ് ഗോപി.

മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യയ്ക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ഗുരുവായൂരിലെത്തി സുരേഷ് ഗോപി ധന്യയെയും കുടുംബത്തെയും കാണും.

ധന്യയും കുടുംബവും വാടക വീട്ടിലാണ് താമസം. ഭർത്താവ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ബുദ്ധിമുട്ടുകയാണ്.

  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം

ഭർതൃമാതാവിനും സുഖമില്ല. പ്രണയവിവാഹം ആയതിനാൽ നേരത്തെ തന്നെ ധന്യയെ കുടുംബം കയ്യൊഴിഞ്ഞിരുന്നു.

ഇതേ തുടർന്നാണ് ക്ഷേത്ര നടയിൽ കുഞ്ഞുമായി മുല്ലപ്പൂ വിൽപ്പന ആരംഭിച്ചത്.

പുലർച്ചെ തന്നെ ധന്യ ക്ഷേത്രത്തിൽ എത്തി പൂവിൽപ്പന ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts