മദ്യപിച്ച് മിനിവാൻ ഓടിച്ച് എത്തിയ ഡ്രൈവർ വയോധികയെ ഇടിച്ചുവീഴ്ത്തി;

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കല്യാൺ നഗറിലെ ചള്ളകെരെയിൽ അമിതവേഗത്തിൽ എത്തിയ മിനിവാൻ ഇടിച്ച് 60 വയസ്സുള്ള സ്ത്രീക്ക് പരിക്കേറ്റു.

ചള്ളക്കരെ സ്വദേശി ഷൈല എന്ന ഷീലയാണ് പരിക്കേറ്റത്.

മിനിവാൻ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് ആരോപണം.

സ്ത്രീയെ ഇടിച്ചു വീഴ്ത്തിയ ശേഷം മിനിവാൻ മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിക്കുകയും വീടിന്റെ കോമ്പൗണ്ട് ഭിത്തിയിൽ ഇടിച്ചു നിൽക്കുകയും ചെയ്തു.

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പ്രാർഥനയ്‌ക്കായി രാവിലെ എട്ട് മണിയോടെ കൊച്ചുമകളോടൊപ്പം ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ഷൈലയെ മിനിവാൻ ഇടിക്കുകയായിരുന്നുവെന്ന് ഹെന്നൂർ പോലീസ് പറഞ്ഞു.

  ഗംഗാ നദിയിൽ ഇഫ്താർ വിരുന്ന്; 14 പേർ അറസ്റ്റിൽ; യുവാക്കൾ ചിക്കൻ ബിരിയാണി കഴിച്ചെന്ന് വാരണാസി പൊലീസ്

വാൻ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.

ഷീലയും ചെറുമകളും കടന്നുപോകുമ്പോൾ, കുമാർ പെട്ടെന്ന് വാൻ സ്റ്റാർട്ട് ചെയ്ത് ഓടിച്ച് ഷൈലയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഷൈലയുടെ ചെറുമകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഷൈലയെ ഇടിച്ചതിന് ശേഷം കുമാർ വാൻ മുന്നോട്ട് ഓടിക്കുകയും റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിലും ബൈക്കിലും ഇടിക്കുകയും ചെയ്ത ശേഷം കോമ്പൗണ്ട് മതിലിൽ ഇടിക്കുകയായിരുന്നു.

ഷൈലയുടെ വലതുകാലിന് ഒടിവുണ്ടായെന്നും അപകടനില തരണം ചെയ്തതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിൽ വനിതാദിനം ആഘോഷിച്ചു

കുമാർ ഒരു കൊത്തുപണിക്കാരനാണ്. മദ്യലഹരിയിലായത് കൊണ്ടുതന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ കഴിഞ്ഞില്ലന്നും പോലീസ് പറഞ്ഞു.

മതിലിൽ ഇടിച്ചു നിന്ന് വാഹനത്തിൽ നിന്നിറങ്ങി തകർന്ന മതിലിനു മുകളിൽ ഇരിക്കുകയായിരുന്നു കുമാർ.

കുമാറിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ജാമ്യത്തിൽ വിട്ടയച്ചതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
[masterslider id="10"]

Related posts

Click Here to Follow Us