സുഹൃത്തുക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു,മറ്റൊരാൾ ഗുരുതരാവസ്ഥയിൽ 

ബെംഗളൂരു: സുഹൃത്തുക്കൾ ആത്മഹത്യക്ക് ശ്രമിച്ചു. ബട്കല താലൂക്കിലെ കൈകിനി ഗ്രാമപഞ്ചായത്തിലാണ് സംഭവം.

ഒരു യുവാവ് മരിക്കുകയും മറ്റൊരാൾ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു.

താലൂക്കിലെ കൈകിനി മഠത്തഹിത് സ്വദേശി ഗിരീശ മാരുതി മൊഗേരയാണ് മരിച്ചത്.

കൈകിനി മഠം സ്വദേശിയും നിലവിൽ ബസ്തികിയിൽ താമസക്കാരനുമായ ലോകരാജ നാഗരാജ മൊഗേരയെ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

കൈകിനി ഗ്രാമപഞ്ചായത്തിന് സമീപമാണ് ഇരുവരും ഒരുമിച്ച് വിഷം കഴിച്ചത്. ആത്മഹത്യ ശ്രമത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. 

മണിപ്പാൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ലോക്‌രാജ് സംസാരിക്കാവുന്ന അവസ്ഥയിലല്ലാത്തതിനാൽ സുഖം പ്രാപിച്ച ശേഷമേ യഥാർത്ഥ കഥ പുറത്തുവരൂവെന്ന് പോലീസ് പറഞ്ഞു.

മരിച്ച ഗിരീശ മൊഗേരയുടെ അമ്മാവൻ ഗണേഷ് എരപ്പ മൊഗേര പോലീസിൽ പരാതി നൽകി.

മുരുഡേശ്വര് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
[masterslider id="10"]

Related posts