ബെംഗളൂരു: ചില നിബന്ധനകളോടെ നഗരത്തിൽ മാളുകൾ തുറക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞു.
മാളുകളുടെ (ഷോപ്പിംഗ് സെന്ററുകൾ) അസോസിയേഷൻ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. അടുത്ത ക്യാബിനറ്റ് യോഗത്തിൽ ഇത് ചർച്ച ചെയ്തു നിബന്ധനകളോടെ ചില ഇളവുകൾ നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും. കോവിഡ് -19 കേസുകൾ കുറയുന്നതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചു.
നിലവിലെ കോവിഡ് -19 ‘അൺലോക്ക്’ മാർഗ്ഗനിർദ്ദേശങ്ങൾ അവസാനിക്കുമ്പോൾ, ജൂലൈ 5 ന് ശേഷം മാളുകൾ പ്രവർത്തിക്കാൻ അനുവദിച്ചേക്കാം. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും നിലവിലുള്ള ‘അൺലോക്ക്’ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിരവധി മേഖലകൾ പ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും എയർകണ്ടീഷൻഡ് ഷോപ്പുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, മാളുകൾ എന്നിവ ഇപ്പോഴും പ്രവർത്തിക്കാൻ അനുവദിച്ചിട്ടില്ല.
ഷോപ്പിംഗ് സെന്റർസ് അസോസിയേഷൻ ഓഫ് ഇന്ത്യ അംഗങ്ങൾ യെഡിയൂരപ്പയെ കാണുകയും അടുത്ത ആഴ്ച മുതൽ മാളുകൾ തുറക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും മാളുകൾ പ്രവർത്തിപ്പിക്കുക എന്ന് മാൾ ഓണേഴ്‌സ് മുഖ്യമന്ത്രിയെ അറിയിച്ചു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.