ബെംഗളൂരു : കർണാടകയിലെ യാദ്‌ഗീർ ജില്ലയിൽ തിങ്കളാഴ്ച ഉച്ചയോടെ ഒരു കുടുംബത്തിലെ ആറ് പേർ ആത്മഹത്യ ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ കുടുംബം കാർഷിക മേഖലയെ ആശ്രയിച്ചിരിക്കുന്നുവെന്നും സ്വകാര്യ വായ്പക്കാർക്ക് നൽകാനുള്ള പണത്താൽ കടക്കെണിയിലാണെന്നും സൂചിപ്പിച്ചു.
തൊഴിലാളി കുടിയേറ്റം സാധാരണ നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിലൊന്നായ യാദ്‌ഗീർ ജില്ലയിലെ ഷഹാപൂർ താലൂക്കിലാണ് സംഭവം. ഭീമരായ സൂരപുര (45), ശാന്തമ്മ (36) എന്നിവരാണ് മരിച്ചത്. മക്കളായ സുമിത്ര, 13, ശ്രീദേവി 12, ശിവരാജ്, 9, ലക്ഷ്മി (8) എന്നിവരാണ് മരിച്ചത്.
സ്വകാര്യ ധനകാര്യ സ്ഥാപകർ ഈ കുടുംബത്തെ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച ഡോറനഹള്ളി ഗ്രാമവാസികൾ ഉന്നയിച്ച ആരോപണങ്ങളുടെ സത്യത പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം തുടരുകയുമാണ്.
സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുള്ള ചാമരാജനഗർ ജില്ലയിൽ നാലുപേരടങ്ങുന്ന കുടുംബം ജീവൻ അപഹരിച്ച് രണ്ടാഴ്ച കഴിയുമ്പോഴാണ് സംഭവം. തൊഴിലില്ലായ്മയും ദാരിദ്ര്യവും കാരണം കുടുംബം കടുത്ത സാമ്പത്തിക പ്രതിസ്ന്ധിയിൽ ആയതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കർഷകനായ മഹാദേവസ്വാമി ആത്മഹത്യയ്ക്ക് ആഴ്ചകൾക്ക് മുമ്പ് മെയ് മാസത്തിൽ കൊറോണ വൈറസിന് പോസിറ്റീവ് ആയിരുന്നു. തുടർന്ന് ആ കുടുംബത്തിന് പാൽ വിൽക്കാനോ പൊതു ടാപ്പിൽ നിന്ന് വെള്ളം എടുക്കാനോ കഴിഞ്ഞിരുന്നി ല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.