ഒരു മാസത്തിനിടക്ക് നഗരത്തിൽ മൂന്നാമത്തെ കോവിഡ് ക്ലസ്റ്റർ;ബെല്ലന്തൂരിലെ അപ്പാർട്ട്മെൻറ് കോംപ്ലക്സിലെ ബ്ലോക്കുകൾ സീൽ ചെയ്തു.‌

ബെംഗളൂരു : ഒരിടവേളക്ക് ശേഷം നഗരത്തിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.

ഒരു മാസത്തിനിടക്ക് ബി.ബി.എം.പിയുടെ മൂന്നാമത്തെ കോവിഡ് ക്ലസ്റ്റർ പ്രഖ്യാപനം.

മുൻപ് ആർ.ടി.നഗറിലെ നഴ്സിംഗ് കോളേജിലെ മലയാളികൾ ഉൾപ്പെടെ നാൽപ്പതിലേറെ പേർക്ക് കോവിഡ് സ്ഥിഥിരീകരിച്ചിരുന്നു, ബിലേക്കഹള്ളിയിലെ ഒരു അപ്പാർട്ട്മെൻ്റിലെ 100 ലേറെ പേർക്കും അസുഖം സ്ഥിരീകരിച്ചിരുന്നു.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

കഴിഞ്ഞ ദിവസം ബെല്ലന്തൂരിലെ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലെ 20 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്, ഇവിടെ കണ്ടെയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചു.

9 ബ്ലോക്കുകളിലായി 1500 ഓളം ആളുകൾ താമസിക്കുന്ന ഇവിടെ 6 ബ്ലോക്കുകൾ ആണ് സീൽ ചെയ്തത്.

1000 ൽ അധികം സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട് അതിൽ 544 ഫലങ്ങൾ കൂടി ലഭിക്കാനുണ്ടെന്ന് ബി.ബി.എം.പി.കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു.

9 മൊബൈൽ പരിശോധന യൂണിറ്റുകളും ഇവിടെ സജ്ജീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts