ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല.

ബെംഗളൂരു: കേരള മുൻ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണൻ്റെ മകൻ  കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നഗരത്തിലെ പാരപ്പന അഗ്രഹാാ ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി.

അടുത്തമാസം 23 വരെയാണ് കാലാവധി കോടതി നീട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ 117 ദിവസമായി ബിനീഷ് അറസ്റ്റിലായിട്ട്.

  കർണാടകയിൽ ആരോഗ്യസേവനം സ്തംഭിച്ചേക്കും; നാളെ മുതൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ ബിനീഷിനെ പ്രതിപ്പട്ടികയില്‍ ചേർത്തിട്ടില്ല.

എന്നാല്‍ ബിനീഷ്, മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ലഹരി ഇടപാടിലൂടെ കോടികൾ സമ്പാദിച്ചു എന്നായിരുന്നു ഇഡി കുറ്റപത്രം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ഇനി നടക്കേണ്ട, മെട്രോ സ്റ്റേഷനുള്ളിൽ നീങ്ങുന്ന പാത വരുന്നു! സിൽക്ക് ബോർഡിൽ അത്ഭുതമൊരുക്കാൻ നമ്മ മെട്രോ."
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us