തനിക്കും സിദ്ധാർഥയുടെ അതെ അനുഭവം; വിജയ് മല്യ

ബെംഗളൂരു: ബാങ്കുകളിൽനിന്ന് കോടികളുടെ വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യ പ്രതികരണവുമായി രംഗത്ത്. കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ തനിക്കും സമാന അനുഭവമുണ്ടെന്ന് വെളിപ്പെടുത്തി മല്യ.

വി.ജി. സിദ്ധാർഥയെ കാണാനില്ലെന്ന വാർത്തയും അദ്ദേഹത്തിന്റെ കത്തും പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു മല്യയുടെ പ്രതികരണം.

നേരിട്ടല്ലെങ്കിലും തനിക്കും സിദ്ധാർഥയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് മല്യയുടെ ട്വീറ്റ് ആരംഭിക്കുന്നത്. സിദ്ധാർഥ നല്ലൊരു മനുഷ്യനും സമർഥനായ വ്യവസായിയുമാണ്. അദ്ദേഹത്തിന്റെ കത്തിലെ ഉള്ളടക്കത്തിൽ എനിക്കും ഞെട്ടലുണ്ടായി.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

സർക്കാർ ഏജൻസികൾക്കും ബാങ്കുകൾക്കും ആരെയും നിരാശരാക്കാൻ കഴിയും. മുഴുവൻ ബാധ്യതയും തിരിച്ചടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും അവർ എന്താണ് എന്നോട് ചെയ്യുന്നതെന്ന് നോക്കൂ. അത് ക്രൂരവും അനുകമ്പയില്ലാത്തതുമാണ്- എന്നാണ് വിജയ് മല്യ ട്വിറ്ററിൽ കുറിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!
[masterslider id="10"]

Related posts