കർണാടക വനങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് എട്ടു മുതൽ 27 വരെ നടക്കും. എട്ട് മുതൽ 13 വരെ കടുവ സങ്കേതങ്ങളിലും 22 മുതൽ 27 വരെ വിവിധ വനം ഡിവിഷനുകളിലുമാണ് കണക്കെടുപ്പ്.

മൈസൂരു : കർണാടക വനങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് എട്ടു മുതൽ 27 വരെ നടക്കും. എട്ട് മുതൽ 13 വരെ കടുവ സങ്കേതങ്ങളിലും 22 മുതൽ 27 വരെ വിവിധ വനം ഡിവിഷനുകളിലുമാണ് കണക്കെടുപ്പ്. ഇതിന്റെ ഭാഗമായി ബന്ദിപ്പൂർ, നാഗർഹോളെ കടുവസങ്കേതങ്ങളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഏഴ് മുതൽ 13 വരെ നിരോധിച്ചതായി വനം വകുപ്പ് ചീഫ് കൺസർവേറ്റർ മനോജ്കുമാർ പറഞ്ഞു. ദേശീയ കടവു സംരക്ഷണ അതോറിറ്റിയുടെ നിർദേശപ്രകാരം കണക്കെടുപ്പിനായി ക്യാമറകൾക്കു പുറമെ മൊബൈൽ ആപ്പും ഇത്തവണ ഉപയോഗിക്കുന്നു. 2014ൽ നടന്ന കണക്കെടുപ്പിൽ കടുവകളുടെ എണ്ണത്തിൽ…

Read More

ലാൽബാഗിലെ റിപ്പബ്ലിക് ദിന പുഷ്പമേള 19 മുതൽ

ബെംഗളൂരു : ലാൽബാഗിലെ റിപ്പബ്ലിക് ദിന പുഷ്പമേള 19 മുതൽ 28 വരെ നടക്കും. കർണാടക ഹോർട്ടിക്കൾച്ചർ വകുപ്പ്, മൈസൂരു ഹോർട്ടിക്കൾച്ചർ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള പുഷ്പമേളയ്ക്കാണു ലാൽബാഗ് വേദിയാകുന്നത്. ജൈനമത തീർഥാടന കേന്ദ്രമായ ശ്രാവണബെലഗോളയിലെ ബാഹുബലി പ്രതിമയുടെ മാതൃകയാണ് ഇത്തവണ ഗ്ലാസ് ഹൗസിൽ ഒരുക്കുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസിൽ 30 അടി ഉയരത്തിൽ നിർമിക്കുന്ന പ്രതിമ അലങ്കരിക്കാൻ രണ്ടു ലക്ഷം പൂക്കൾ വേണ്ടിവരുമെന്നു ഹോർട്ടിക്കൾച്ചർ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. എം.ജഗദീഷ് പറഞ്ഞു. ശ്രാവണബെലഗോളയിൽ ഫെബ്രുവരിയിൽ മഹാമസ്തകാഭിഷേക ചടങ്ങുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ…

Read More

“ചിത്ര സന്തേ”ക്ക് ഇനി ദിവസങ്ങളുടെ ദൂരം മാത്രം;പ്രമുഖ ശിൽപി കാനായി കുഞ്ഞിരാമനു പ്രഫ. എം.എസ്.മഞ്ജുനാഥ റാവു സ്മാരക അവാർഡ് ചടങ്ങിൽ സമ്മാനിക്കും.

ബെംഗളൂരു: ചിത്രകലയുടെ വൈവിധ്യങ്ങൾ കോർത്തിണക്കിയുള്ള ചിത്ര സന്തേ (ചിത്ര ചന്ത) ‌ഏഴിനു കുമാരകൃപ റോഡിൽ ആരംഭിക്കും. രാവിലെ 10 ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. പ്രമുഖ ശിൽപി കാനായി കുഞ്ഞിരാമനു പ്രഫ. എം.എസ്.മഞ്ജുനാഥ റാവു സ്മാരക അവാർഡ് (ഒരു ലക്ഷം രൂപ) ചടങ്ങിൽ സമ്മാനിക്കുമെന്നു കർണാടക ചിത്രകലാപരിഷത്ത് പ്രസിഡന്റ് ഡോ. ബി.എൽ.ശങ്കർ വാർത്താസമ്മേളനത്തിൽ ‌പറ‍ഞ്ഞു. രണ്ടായിരത്തോളം ചിത്രകാരൻമാർക്കു സൃഷ്ടികൾ പ്രദർശിപ്പിക്കാനും വിൽപനയ്ക്കുമുള്ള സൗകര്യങ്ങളാണു സന്തേയിൽ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫൈൻ ആർട്സ് കോളജ് വിദ്യാർഥികൾക്കായും ഭിന്നശേഷിയുള്ള കലാകാരൻമാർക്കുമായി പ്രത്യേക സ്റ്റാളുകളുണ്ട്.…

Read More

അകന്ന് പോയ യാത്രക്കാരെ അടുപ്പിക്കാന്‍ എ സി ബസ്സുകളില്‍ നിരക്ക് കുറച്ച് ബി എം ടി സി;മിനിമം നിരക്ക് 10 രൂപ മാത്രം

ബെംഗളൂരു : ബിഎംടിസിയുടെ വജ്ര എസി ബസുകളിലെ ടിക്കറ്റ് നിരക്കിന് ഏർപ്പെടുത്തിയ ഇളവ് പ്രാബല്യത്തിൽ വന്നു. മിനിമം നിരക്ക് രണ്ടു കിലോമീറ്ററിനു 15 രൂപയുണ്ടായിരുന്നതു 10 രൂപയായി കുറച്ചു. ഒൻപത് രൂപയാണു കുറഞ്ഞ നിരക്കെങ്കിലും ജിഎസ്ടി ഒരു രൂപ അടക്കമാണു യാത്രക്കാരൻ 10 രൂപ നൽകേണ്ടത്. അറുപത് വയസ്സിനു മുകളിലുള്ളവർക്കു മിനിമം നിരക്ക് ഏഴുരൂപയും കുട്ടികൾക്ക് അഞ്ച് രൂപയും നൽകിയാൽ മതി. 160 രൂപയുണ്ടായിരുന്ന ടിക്കറ്റിനു പുതുക്കിയ നിരക്കു പ്രകാരം ഇനി ജിഎസ്ടി അടക്കം 105 രൂപയും കുട്ടികൾക്ക് 53 രൂപയും 60 വയസ്സിനു…

Read More

കളി മാറി, പൂനെയെ സമനിലയിൽ തളച്ച് ബ്ലാസ്റ്റേഴ്‌സ്..

ബെംഗളുരുവിനോട് കൊച്ചിയിൽ രണ്ടു ഗോളിന് തോറ്റു, കോച്ച് റെനേ ടീമിനെ “ഇട്ടേച്ചു” പോയി, വിനീതിന് പരിക്ക്, പുതുവർഷം അത്ര നല്ല ഗിഫ്റ്റ് അല്ല ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത്. ഇതിനിടയിൽ മാനേജ്‌മന്റ് ഇനിവരുന്ന കളികൾക്കുള്ള കോച്ച് ആയി പഴയ ബ്ലാസ്റ്റർ മാനേജർ ഡേവിഡ് ജെയിംസിനെ തിരിച്ചു വിളിച്ചു, കെസീറോൺ കിസീറ്റോ എന്ന ഉഗാണ്ടൻ പ്ലേയേറെ സൈൻ ചെയ്തു. ചുരുങ്ങിയ കാലയളവിൽ ഇത്ര അധികം മാറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സ് എങ്ങനെ ഉൾക്കൊള്ളും എന്ന് ആരാധകർ ഉറ്റു നോക്കിയാ മാച്ച് ആണ് പുണെ ക്കെതിരെ ഇന്ന് കൊച്ചിയിൽ നടന്നത്. പരിക്ക് മാറി ബ്ലാസ്റ്റേഴ്സിന്റെ “മെയിൻ” മാൻ ബെർബെറ്റോവ് തിരിച്ചു വന്ന കളിയും കൂടി ആയിരുന്നു ഇന്നത്തേത്.…

Read More

വൈകി തുടങ്ങിയ മത്സരം സമനിലയിൽ

കൊൽക്കത്തയെ നേരിടാൻ കൊൽക്കത്തയ്ക്ക് പുറപ്പെട്ട എഫ് സി ഗോവയ്ക്ക് ചില്ലറ പ്രശ്നങ്ങൾ അല്ല ഇന്ന് നേരിടേണ്ടി വന്നത്. 8 മണിക്ക് തുടങ്ങേണ്ട മത്സരത്തിന് എഫ് സി ഗോവ ഗ്രൗണ്ടിലേക്ക് എത്തിയത് 9.45നായിരുന്നു. ഒന്ന് വാമപ്പ് ചെയ്യാൻ വരെ അവസരമില്ലാതെ കളത്തിൽ ഇറങ്ങിയ എഫ് സി ഗോവയ്ക്ക് ഇന്ന് ലഭിച്ച സമനില വിജയത്തിന് തുല്യം എന്നു തന്നെ പറയാം. ഇരു ടീമുകളും ഒരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ എഫ് സി ഗോവയുടെ വലയിലേക്ക് ഗോൾ കയറ്റി റോബി…

Read More

കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ റെനി മ്യുലൻസ്റ്റീൻ‌ രാജിവച്ചു.

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ റെനി മ്യുലൻസ്റ്റീൻ‌ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണു വിശദീകരണം. 2017 ജൂലൈ 14നാണ് കേരള പരിശീലകനായി റെനി ചുമതല ഏറ്റെടുത്തത്. ഐഎസ്എല്ലിൽ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഓർക്കാപ്പുറത്തു കിട്ടിയ കനത്ത തിരിച്ചടി കൂടിയാണ് പരിശീലകന്റെ പിന്മാറ്റം. ഇക്കഴിഞ്ഞ ഡിസംബർ 31ന് കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ബെംഗളൂരൂ എഫ്സി 3–1നാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഇതേത്തുടർന്നു ടീമിനെതിരെ കടുത്ത വിമർശനങ്ങളുമുയർന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലൻസ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം,…

Read More

കുറെ കാലമായി നിര്‍ത്തിവച്ച വാടക ബൈക്കുകള്‍ നമ്മ മെട്രോ സ്റ്റേഷനുകളില്‍ വീണ്ടും വരുന്നു

ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങുന്നവർക്കായി വാടക ബൈക്കുകൾ. ദിവസേന മൂന്നരലക്ഷം യാത്രക്കാരുണ്ടെങ്കിലും മെട്രോ സ്റ്റേഷനുകളിൽ നിന്നു തുടർയാത്രയ്ക്കു വേണ്ട ഗതാഗത സൗകര്യങ്ങളില്ലെന്ന പരാതിയെ തുടർന്നാണ് വാടക ബൈക്കുകൾ വീണ്ടും എത്തുന്നത്. ഈമാസം 10 മുതൽ 33 മെട്രോ സ്റ്റേഷനുകളിൽ നിന്നു വാടക ബൈക്കുകൾ ഏർപ്പെടുത്താനാണ് ബിഎംആർസിഎൽ നീക്കം. എല്ലാ സ്റ്റേഷനുകളിൽ നിന്നും ബിഎംടിസി ഫീഡർ ബസുകൾ ലഭ്യമല്ലാത്തതിനാലാണിത്. മെട്രോ യാത്രക്കാർക്കായി 2016ലാണ് മെട്രോ ബൈക്ക് എന്ന കമ്പനി വാടക ബൈക്കുകളുമായി രംഗത്തെത്തിയത്. എന്നാൽ അന്നു മെട്രോയിൽ യാത്രക്കാർ വളരെ കുറവായിരുന്നതിനാൽ വാടക ബൈക്കുകൾക്കു വേണ്ടത്ര…

Read More

മലയാളികളെ വഴിയാധാരമാക്കാന്‍ ഉറപ്പിച്ച് റെയില്‍വേ;ഏറണാകുളം സൂപ്പര്‍ ഫാസ്റ്റ് ഇനി ബെംഗളൂരു സിറ്റിയിലേക്കില്ല;

ബെംഗളൂരു : പുതുവർഷത്തിൽ ബെംഗളൂരു മലയാളികൾക്കു ചതിയായി എറണാകുളത്തുനിന്നുള്ള രണ്ടു ട്രെയിനുകൾ ബാനസവാടിയിലേക്ക് മാറ്റി. എറണാകുളം–ബെംഗളൂരു സൂപ്പർഫാസ്റ്റ് (12683–84, 22607–08) ട്രെയിൻ നാളെ മുതൽ നഗരത്തിൽ പ്രവേശിക്കില്ല. ഞായർ (220607–08), തിങ്കൾ–ബുധൻ (12683–84) ദിവസങ്ങളിൽ എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ ഇനി മുതൽ ബാനസവാടിയിൽ യാത്ര അവസാനിപ്പിക്കും.മജസ്റ്റിക്, കന്റോൺമെന്റ് സ്റ്റേഷൻ ഒഴിവാക്കുന്ന ട്രെയിനുകൾക്കു ബെംഗളൂരുവിൽ കെആർ പുരത്തു മാത്രമേ ഇനി സ്റ്റോപ്പുള്ളൂ. ഓഫിസ് ജോലിക്കാരും വിദ്യാർഥികളും ഉൾപ്പെടെ നാട്ടിൽനിന്നുള്ള ആയിരക്കണക്കിനു മലയാളികൾക്കു തിരിച്ചടിയാകുന്ന ടെർമിനൽ മാറ്റത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന എറണാകുളം–ബെംഗളൂരു സൂപ്പർഫാസ്റ്റ്…

Read More

മിക്കുവിന് ഇരട്ട ഗോൾ, ബെംഗളുരുവിനു ഹാപ്പി ന്യൂയെർ…

കൊച്ചിയിൽ ആർത്തിരമ്പിയ മഞ്ഞക്കടലിന് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യമായി ഈ സീസണിൽ തോൽവി ഏറ്റുവാങ്ങി, സീസണ് വളരെ മുൻപുതന്നെ മഞ്ഞപ്പടയുമായി കൊമ്പുകോർത്ത ബെംഗളൂരു ഫാൻസിനു 2017ലെ അവസാന മത്സരത്തിൽ മികച്ച വിജയവും. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ  തകർത്തത്. രണ്ടു കളികൾ തുടരെ തോറ്റിട്ടു കൊച്ചിയിലോട്ടു വണ്ടി കയറിയ ബെംഗളൂരു, ചെന്നൈയിൽ പോയി സമനില വാങ്ങിയതിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിനെതിരെ ഒരിക്കലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചു കാണില്ല. വിനീതും റിനോയും ഇറങ്ങാത്ത കളിയിൽ, സീസണിൽ ആദ്യമായി സുഭാശിഷ് റോയിക്കു തുടക്കത്തിലേ കളിയ്ക്കാൻ അവസരം കിട്ടിയപ്പോൾ ഹ്യൂമേട്ടനും ആദ്യ…

Read More