രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം ബെന്ഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്.

ന്യൂഡൽഹി: കേന്ദ്ര മാണ് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥപനങ്ങൾ സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. മികവ് അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. സർവകലാശാല, എഞ്ചിനീയറിങ്,മാനേജ്‌മെന്റ് വിഭാഗങ്ങളിലെ മികവ് അടിസ്ഥാനമാക്കിയാണ് റേറ്റ് ചെയ്തിരിക്കുന്നത്. ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനം. എഞ്ചിനീയറംഗ് വിഭാഗത്തിൽ ചെന്നൈ ഐഐടിയാണ് ഒന്നാംസ്ഥാനത്ത്. മുംബയ് ഖൊരക്ക്പൂർ ഐഐടികളാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്. രാജ്യത്തെ സർവകലാശാലകളുടെ റാങ്കിംഗിൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു പിന്നിലുള്ളത് ഡൽഹി ജവഹർലാൽ നെഹറു സർവകലാശാലയും ബനാറസ് ഹിന്ദു സർവകലാശാലയുമാണ്. ഐ.ഐ.എമ്മുകളിൽ അഹമ്മദാബാദ്, ബംഗളുരു,…

Read More

ഫേസ്ബുക്ക്‌ ലൈവില്‍ വന്ന് താജ് ഹോട്ടലിന്റെ മുകളില്‍ നിന്നും ചാടി മരിച്ചത് ബെന്ഗളൂരു സ്വദേശി.

മുംബൈ: ഫേസ്‌ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർത്ഥി മുംബൈ താജ് ഹോട്ടലിൽ നിന്ന് ആത്മഹത്യ ചെയ്തു. 19-ാം നിലയിൽ നിന്നാണ് യുവാവ് ചാടിയത്. 24-കാരനായ അർജുൻ ഭരദ്വാജ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. മരിക്കുന്നതിന് തൊട്ടു മുമ്പായി ഫേസ്‌ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് അർജുൻ. ഒരാളുടെ ജീവിതം എങ്ങനെ അവസാനിപ്പിക്കാം എന്ന സ്റ്റാറ്റസിലാണ് ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അർജുൻ മദ്യപിക്കുന്നതും പുകവലിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ബെംഗളൂരുവിലാണ് അർജുൻ ഭരദ്വാജിന്റെ കുടുംബം താമസിക്കുന്നത്.കസേര ഉപയോഗിച്ച് ഹോട്ടൽ റൂമിന്റെ ജനൽ…

Read More

ജിഷ്ണു പ്രണോയിയുടെ മൊബൈൽ ഫോൺ സന്ദേശങ്ങൾ വീണ്ടെടുത്തു.

കോഴിക്കോട്: പാമ്പാടി എഞ്ചിനീയറിംഗ് കോളേജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ മൊബൈൽ ഫോൺ സന്ദേശങ്ങൾ വീണ്ടെടുത്തു. സാങ്കേതിക സർവ്വകലാശാല വിസി , വിദ്യാഭ്യാസ മന്ത്രി  ഗവർണർ എന്നിവർക്ക്  ജിഷ്ണു പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് അയച്ച ഇമെയിലുകളടക്കമുള്ളവയാണ് വീണ്ടെടുത്ത്.  പരീക്ഷമാറ്റണമെന്ന ആവശ്യമുയർത്തി ജിഷ്ണു സമരത്തിന് നേതൃത്വം നൽകിയതാണ് മാനേജ്മെന്‍റിന്‍റെ ശത്രുതക്ക് കാരണമെന്ന്  നിഗമനത്തിലാണ് അന്വേഷണ സംഘം. നെഹ്റു കോളേജിലെ സഹപാഠികൾക്ക്  ജിഷ്ണു അയച്ച  വാട്സ് ആപ് സന്ദേശത്തില്‍ പരീക്ഷാ തിയ്യതി മാറ്റാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നായിരുന്നു ഇതിലെ ആവശ്യം.കേരളാ സാങ്കേതിക സർവ്വകലാശാല ബി ടെക്  പരീക്ഷ നേരത്തെ ആക്കിയത്…

Read More

പാൽ വില വർദ്ധനക്ക് പിന്നാലെ, ഷോക്കടിപ്പിക്കാൻ വൈദ്യുതിയും.

ബെംഗളുരു: പാൽ വില വർദ്ധനക്ക് പിന്നാലെ സാധാരണക്കാർക്ക് പ്രഹരമായി വൈദ്യുതി നിരക്കും ഉയർത്തി. യൂണിറ്റിന് 1.48 രൂപ വർദ്ധിപ്പിക്കാനാണ് കമ്മീഷൻ സർക്കാറിന് ശുപാർശ നൽകിയിരുന്നത്. 2010 ൽ 1.02 രൂപ വർദ്ധിപ്പിക്കാൻ  ശുപാർശ നൽകിയപ്പോൾ 48 പൈസയാണ് വർദ്ധിപ്പിച്ചത്.നിലവിൽ ആദ്യത്തെ 30 യൂണിറ്റിന് മുന്നു രൂപയും പിന്നീടുള്ള 70 യൂണിറ്റിന് 4.40 രൂപയും 100 യൂണിറ്റിന് 5.9 രൂപയും 200 യൂണിറ്റിന് 6.9 രൂപയുമാണ് ഈടാക്കുന്നത്. കർണാടകയിലെ വൈദ്യുതി വിതരണം നടത്തുന്നത് പൊതുമേഖലയിൽ ഉള്ള 5 കമ്പനികളാണ്. ബെംഗളൂരിൽ, ബെംഗളൂരു ഇലട്രിസിറ്റി സപ്ലേ കമ്പനി…

Read More