ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ

ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യയും സർവീസുകൾ നിർത്തലാക്കിയത്. മെയ് 31 വരെയാണ് വിമാനങ്ങൾ നിർത്തലാക്കിയത്. നേരത്തെ ആർകിയ, ഇസ്ര എയർ, എയർ ഹാഫിയ തുടങ്ങിയ കമ്പനികളും വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. ഇസ്രയേലിൽ ഏകദേശം 40,000ൽ അധികം ഇന്ത്യക്കാരാണ് ഉള്ളത്. ഇവരെയെല്ലാം ഈ തീരുമാനം ബാധിക്കും. ഇതോടെ ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ ഇറങ്ങി അവിടെ നിന്ന് റോഡ് മാർഗം ഇസ്രയേലിലേക്ക് പോകേണ്ട…

Read More

ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്

മലപ്പുറം: വെട്ടിച്ചിറ ടോള്‍ പ്ലാസയിലെ തൂണില്‍ കൈ തട്ടി രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ടോള്‍ പ്ലാസയില്‍ ബസ് എത്തിയ സമയത്ത് ബസില്‍ നിന്ന് അബദ്ധത്തില്‍ കൈ പുറത്തിട്ടപ്പോഴാണ് തൂണില്‍ തട്ടിയത്. കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിന്റെ കല്യാണ ചടങ്ങുകള്‍ക്കായി പോകുന്നതിനിടെയാണ് അമ്മയും കുട്ടിയും അപകടത്തില്‍പെട്ടത്. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

അമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം

മാനുഷിക മൂല്യങ്ങൾ മരവിച്ചുപോയ ആധുനിക സമൂഹത്തിന്റെ ക്രൂരതയും, ഒരമ്മയോടുള്ള മകന്റെ അതിരുകളില്ലാത്ത സ്നേഹവും ഒരേസമയം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ നോമ്പരമാകുന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. ഏപ്രിൽ മാസത്തെ കഠിനമായ ഉഷ്ണതരംഗത്തിൽ കാൺപൂർ ഉരുകുകയാണ്. 33 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടുള്ള ഉച്ചസമയത്ത് നഗരത്തിലെ തിരക്കേറിയ റോഡിലൂടെ നടക്കുകയായിരുന്നു അമ്മയും ഏഴോ എട്ടോ വയസ്സ് മാത്രം പ്രായമുള്ള മകനും. ചുട്ടുപൊള്ളുന്ന ടാർ റോഡിൽ വെച്ച് നിർജ്ജലീകരണം മൂലം അമ്മ പെട്ടെന്ന് ബോധരഹിതയായി വീണു. നഗ്നപാദനായി കുതിച്ച് കുഞ്ഞുദൈവം തന്റെ…

Read More

ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്

മലപ്പുറം: ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റ ശ്രമം നടത്തിയത്. എംപിയുടെ കാറിന് മുന്നിലെ വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റ ശ്രമം നടത്തിയത്. വണ്ടൂര്‍ പൊലീസ് സ്ഥലത്തെത്തി. ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഇതിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അക്രമികളുടെ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.  

Read More

വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു

പട്‌ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു. അഞ്ചുപേര്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച മുതലാണ് ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ തുര്‍കൗലിയ, രഘുനാഥ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്.

Read More

ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി

ഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാത്രി ഓടെയാണ് ഡൽഹി-എൻ‌സി‌ആർ മേഖലയിലും വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂമി കുലുങ്ങിയത്. അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഇന്ത്യയിലും പാകിസ്ഥാനിലും പ്രകമ്പനമുണ്ടായത്. ഏതാനും നിമിഷങ്ങൾ നീണ്ടുനിന്ന ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. കെട്ടിടങ്ങൾക്കും വീട്ടുപകരണങ്ങൾക്കും കുലുക്കം അനുഭവപ്പെട്ടതോടെ ഡൽഹി, നോയിഡ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ആളുകൾ ഫ്ലാറ്റുകളിൽ നിന്നും ഓഫീസുകളിൽ നിന്നും കൂട്ടത്തോടെ പുറത്തേക്ക് ഓടിയിറങ്ങി. പഞ്ചാബിലെ ലുധിയാന, ജമ്മു കശ്മീരിലെ പൂഞ്ച്, ശ്രീനഗർ, ഉധംപുർ തുടങ്ങി വടക്കൻ സംസ്ഥാനങ്ങളിലെ ഒട്ടുമിക്ക…

Read More

നാടിനെ നടുക്കി വൻ ദുരന്തം; കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു

മുംബൈ: കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. നാസിക്കിലെ ദിന്‍ഡോരിയില്‍ വെളളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. മരിച്ചവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സുനില്‍ ദത്തു ദര്‍ഗോഡെ, രാഖി സുനില്‍ ദര്‍ഗോഡെ, ഉഷ അനില്‍ ദര്‍ഗോഡെ, ശ്രദ്ധ അനില്‍ ദര്‍ഗോഡെ, ശ്രാവണി അനില്‍ ദര്‍ഗോഡെ എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും പൊലീസ് പറഞ്ഞു ദിന്‍ഡോരി താലൂക്കിലെ ഇന്‍ഡോര്‍ ഗ്രാമവാസികളാണ് അപകടത്തില്‍പ്പെട്ട കുടുംബമെന്നാണ് വിവരം. നിയന്ത്രണം നഷ്ടമായ മാരുതി കാര്‍ റോഡരികിലെ…

Read More

35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ

മുംബൈ: ഹർദിക് പാണ്ഡ്യാ  വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളുടെ കേന്ദ്രത്തിൽ. മൈതാനത്തിലെ പ്രകടനത്തേക്കാൾ താരത്തിന്റെ ആഡംബര ജീവിതശൈലിയും സഹായ മനസ്സുമാണ് ഈ തവണ ശ്രദ്ധ നേടുന്നത്. വെറും 35 ദിവസത്തിനിടെ 17 കോടിയിലധികം രൂപയാണ് ആഡംബര കാറുകൾക്കും സമ്മാനങ്ങൾക്കുമായി പാണ്ഡ്യ ചെലവഴിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 22ന് തന്റെ അഞ്ചുവയസ്സുകാരൻ മകൻ അഗസ്ത്യക്ക് ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന Land Rover Defender സമ്മാനിച്ചുകൊണ്ടാണ് ഈ ചെലവുകൾക്ക് തുടക്കമായത്. തുടർന്ന് മാർച്ച് 15ന് 12 കോടി രൂപ വിലവരുന്ന Ferrari 12Cilindri സ്വന്തമാക്കി. മാർച്ച്…

Read More

അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ

റാഞ്ചി: ഇളയ മകന്റെ മാറാരോഗം സുഖപ്പെടുമെന്ന അന്ധവിശ്വാസത്തിൽ പതിമൂന്നുകാരിയായ മകളെ മാതാപിതാക്കൾ ബലി നൽകി. ജാർഖണ്ഡിലെ ഹസരീബാഗ് ജില്ലയിലുള്ള കുസുംഭ ഗ്രാമത്തിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയെയും (35), ഇവർക്ക് ഒത്താശ ചെയ്ത മന്ത്രവാദിനിയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ഇളയ മകന്റെ അസുഖം മാറാൻ നരബലി നടത്തണമെന്ന് മന്ത്രവാദിനി മാതാപിതാക്കളെ വിശ്വസിപ്പിച്ചു. സ്വന്തം മകളെ തന്നെ ഈ ക്രൂരതയ്ക്ക് ഇരയാക്കാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. കുട്ടിയുടെ അമ്മയും മന്ത്രവാദിയും…

Read More

ട്രെയിനിൽ ഫോൺ പോയാൽ ടെൻഷൻ വേണ്ട; സ്റ്റേഷനിൽ ഓടേണ്ട; പരാതി നൽകാം സീറ്റിലിരുന്ന്! ഡിജിറ്റൽ സംവിധാനവുമായി റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ പരാതി നൽകാൻ ഇനി പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങേണ്ടതില്ല. യാത്രക്കാർക്കായി പുതിയ ഡിജിറ്റൽ പരാതി പരിഹാര സംവിധാനവുമായി ദക്ഷിണ റെയിൽവേ. റെയിൽവേ സംരക്ഷണ സേനയും (RPF) ടെലികോം വകുപ്പും സംയുക്തമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ട്രെയിനിൽ ഇരുന്നുതന്നെ പരാതി നൽകാനും നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. എങ്ങനെ പരാതി നൽകാം? ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ കൂടെയുള്ള യാത്രക്കാരുടെയോ, ടിടിഇയുടെയോ, ആർപിഎഫ് ഉദ്യോഗസ്ഥരുടെയോ സഹായത്തോടെ ഡിജിറ്റൽ പരാതി രജിസ്റ്റർ ചെയ്യാം. തുടർന്ന് സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി…

Read More