മലയാള ചലച്ചിത്ര താരം ഗ്രേസ് ആന്റണി വിവാഹിതയായി. ശബ്ദവും വെളിച്ചവും ആൾക്കൂട്ടവും ഇല്ലാതെ നടന്ന വിവാഹം എന്ന് ക്യാപ്‌ഷൻ നൽകി ചിത്രവും പോസ്റ്റ് ചെയ്താണ് ഗ്രേസ് വിവാഹം കഴിഞ്ഞ കാര്യം അറിയിച്ചത്. ഭർത്താവിന്റെ മുഖം വെളിപ്പെടുത്തിയില്ല. വരന്റെ കൈപിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ഗ്രേസ് പങ്കിട്ടിട്ടുള്ളത്. വിവാഹം നടക്കാൻ പോകുന്നതായി ഗ്രേസ് യാതൊരു അറിയിപ്പും പ്രഖ്യാപിച്ചിട്ടുമില്ല. നിരവധി താരങ്ങൾ ഗ്രേസ് ആന്റണിക്ക് ആശംസ അറിയിച്ചു. സംഗീത സംവിധായകനായ എബി ആണ് വരൻ എന്ന് സൂചനയുണ്ട്.
Read MoreCategory: MOVIES
മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 74-ാം പിറന്നാൾ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആറുമാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. പിറന്നാൾ ദിനമായ ഇന്ന് മമ്മൂട്ടി ആരാധകരെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. താരത്തിന്റെ പുതിയ വേഷം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. കാലിടറിയപ്പോഴെല്ലാം മലയാള സിനിമയെ ഒറ്റയ്ക്ക് തോളിലേറ്റിയ കരുത്താണ് മലയാളിക്ക് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാറിനെ കാണാത്ത ആറുമാസം പ്രാർഥനകളോടെയാണ് സിനിമാ പ്രേമികൾ കഴിച്ചുകൂട്ടിയത്. അസുഖം ഭേദമായി തിരികെ വരുന്ന മമ്മൂട്ടിയെ കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. പുതിയ വേഷത്തിൽ എല്ലാവരെയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
Read Moreപുതിയ ദൃശ്യവിസ്മയങ്ങളുമായി രാവണപ്രഭു 4K പതിപ്പ് എത്തുന്നു
മോഹൻ ലാലിൻ്റെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളായിരുന്നു മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും. ഈ കഥാപാത്രങ്ങൾ നൂതനമായ ശബ്ദ, ദൃശ്യവിസ്മയങ്ങളോടെ വീണ്ടുമെത്തുന്നു. രാവണപ്രഭുവിലെ ‘സവാരി ഗിരി ഗിരി’ എന്ന മോഹൻലാലിൻ്റെ പ്രയോഗം അക്കാലത്ത് യുവാക്കളുടെ ഇടയിൽ ഏറെ പ്രചാരം നേടി. വീണ്ടും ജനങ്ങളെ ആവേശത്തിലാക്കാൻ രാവണപ്രഭു എന്ന ചിത്രത്തിൻ്റെ 4k പതിപ്പിലൂടെയാണ് വീണ്ടും എത്തുന്നത്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4k അറ്റ്മോസിൽ പ്രേഷകർക്കു മുന്നിലെത്തിക്കുന്നത് മാറ്റിനി നൗ ആണ്. മാറ്റിനി നൗ തന്നെ ഈ ചിത്രം പ്രദർശനത്തിനുമെത്തിക്കുന്നു. അടുത്തു തന്നെ…
Read Moreപിറന്നാൾ ദിനത്തിൽ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു സായ് ധൻസികയുമൊത്തുള്ള ആദ്യ ചിത്രങ്ങൾ പുറത്ത്.
ചെന്നൈ: ഈ വർഷം മെയ് മാസത്തിൽ പരസ്പരം പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ച നടൻ വിശാലും നടി സായ് ധൻഷികയും വെള്ളിയാഴ്ച അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹനിശ്ചയം നടത്തി. മെയ് മാസത്തിൽ വിശാലിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ന് വിവാഹിതരാകുമെന്ന് ദമ്പതികൾ പ്രഖ്യാപിച്ചിരുന്നുവെ ങ്കിലും., നടന്റെ ജന്മദിനത്തിൽ വിവാഹനിശ്ചയം നടത്താൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. യോഗി ഡാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് സായ് ധൻഷികയും വിശാലും പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചത്.
Read Moreവെൽക്കം മമ്മൂക്ക; അവസാന ടെസ്റ്റും പാസ്സായി; ഷൂട്ടിങ് സെറ്റിലേക്ക് ഉടൻ തിരികെയെത്തും
ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. ഇന്നലെ രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ പുറത്തു വന്നത്. ഉടൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അദ്ദേഹം സെപ്റ്റംബറിൽ മഹേഷ് നാരായണൻ സിനിമയിൽ ജോയിൻ ചെയ്യുമെന്ന് താരത്തോട് അടുത്ത് വൃത്തങ്ങൾ അറിയിച്ചു. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കിൽ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ ജോസഫ് ഇക്കാര്യം പറഞ്ഞത്. എന്താണ് ആന്റോ ഉദ്ദേശിച്ചതെന്ന് ചിലർക്ക്…
Read Moreതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ല; ‘അമ്മ’യില്‍ അംഗമല്ലന്ന് നടി ഭാവന
താരസംഘടനയായ ‘അമ്മ’യുടെ പുതിയ നേതൃത്വത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് നടി ഭാവന. നിലവിൽ താൻ ‘അമ്മ’യിൽ അംഗമല്ലെന്നും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ഭാവന മാധ്യമങ്ങളോടു പറഞ്ഞു. താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത തിരഞ്ഞെടുക്കപ്പെടുന്നത്. 159 വോട്ടുകൾ നേടി നടി ശ്വേത മേനോൻ ആണ് ‘അമ്മ’ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താനുണ്ടെന്നും, അമ്മയില്‍ നിന്ന് പുറത്തു പോയവര്‍ തിരിച്ചുവരണമെന്നും ശ്വേത പറഞ്ഞിരുന്നു. രാജിവെച്ചുപോയവരെ തിരിച്ചെത്തിക്കുന്നത് സംഘടനയുടെ അടിയന്തര അജന്‍ഡയിലില്ലെന്നും രാജിവെച്ചുപോയവർ തിരിച്ചുവന്നാല്‍ സന്തോഷമെന്നും ശ്വേത…
Read Moreഞങ്ങൾ അതിജീവിതയ്‌ക്കൊപ്പം; സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ: ശ്വേത മേനോൻ
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രതികരണവുമായി ശ്വേത മേനോൻ. അമ്മയിലെ എല്ലാവരും അതിജീവിതയ്‌ക്കൊപ്പമാണെന്ന് ശ്വേത പ്രതികരിച്ചു. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ എന്നും ശ്വേത കൂട്ടിച്ചേർത്തു. ഞങ്ങൾ എല്ലാവരും അതിജീവിതയുടെ ഒപ്പമാണ്. ജനറൽ ബോഡിയിലെ എല്ലാ അംഗങ്ങളും അവൾക്കൊപ്പമാണ്. സ്ത്രീ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും ഒരു പ്രശ്നം വരുമ്പോൾ ഞങ്ങൾ എല്ലാവരും ഒരു കൂട്ടുകെട്ടാണ്. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ’, ശ്വേതയുടെ വാക്കുകൾ. WCC അംഗങ്ങളെ ഇരുകയ്യും നീട്ടി അമ്മ സ്വീകരിക്കുമെന്നും റിപ്പോർട്ടറിനോട് ശ്വേത മേനോൻ കഴിഞ്ഞ ദിവസം മനസുതുറന്നിരുന്നു. WCC അംഗങ്ങൾ പിണങ്ങി പോയിട്ടൊന്നുമില്ല,…
Read Moreനയൻ താര നിവിൻ പോളി കോംബോ വീണ്ടും; ‘ഡിയര്‍ സ്റ്റുഡന്‍റ്സ് ‘ ടീസർ പുറത്ത്
നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” ന്റെ ആദ്യ ടീസർ പുറത്ത്. 6 വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി – നയൻ താര ടീം ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ സംവിധാനം . വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്.…
Read Moreതാരസംഘടന എഎംഎംഎയ്ക്ക് നികുതി ബാധ്യതാ കുരുക്ക്
കൊച്ചി: സംഘടനാതിരഞ്ഞെടുപ്പിനിടെ താരസംഘടന എഎംഎംഎയ്ക്ക് നികുതി ബാധ്യതാ കുരുക്ക്. അംഗത്വവിതരണത്തിലടക്കം എഎംഎംഎയ്ക്കുള്ളത് കോടികളുടെ ജിഎസ്ടി കുടിശികയാണ്. തെരഞ്ഞെടുപ്പ് നടന്ന് പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്താൽ ആദ്യം പരിഹരിക്കേണ്ടി വരിക നികുതിക്കുരുക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരിക്കും. എട്ട് കോടിയോളം രൂപയുടെ നികുതിക്കുരുക്കാണ് സംഘടനയ്ക്ക് വന്നിരിക്കുന്നത്. ഇതിൽ 2014 മുതലുള്ള സ്റ്റേജ് ഷോയും മറ്റും നടത്തിയതുമായി ബന്ധപ്പെട്ട് അടയ്‌ക്കേണ്ട ജിഎസ്ടി, ആദായനികുതി എന്നിവയിലാണ് കുടിശ്ശികയുള്ളത്. ഇവ അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ആഡ്‌ഹോക്ക് കമ്മിറ്റി ആയിരുന്നു ചുമതലയിൽ ഉണ്ടായിരുന്നതിനാൽ നിയമപ്രശ്നങ്ങൾ ഉയർന്നുവന്നു. ഇതോടെ സാവകാശം തേടുകയായിരുന്നു.
Read Moreനടൻ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് നടൻ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്നും നടന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയില്‍ കഴിയുന്ന വിജയ് ദേവരകൊണ്ടയ്ക്കൊപ്പം കുടുംബവുമുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കിങ്ഡം എന്ന ചിത്രത്തിന്റെ റിലീസിന് തൊട്ടുമുന്‍പാണ് അദ്ദേഹത്തിന് ഡെങ്കിപ്പനി ബാധിച്ചത്. ദേവരകൊണ്ട ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിലീസിനായുള്ള തയ്യാറെടുപ്പുകള്‍ തുടരുകയാണ്.
Read More