വാഹനാപകടം; ബോളിവുഡ് നടൻ പർവിൻ ദബാസ് ഐസിയുവിൽ

മുംബൈ: ഖോസ്‌ല കാ ഘോസ്‌ല എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബോളിവുഡ് നടൻ പർവിൻ ദബാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. നടനെ മുംബൈയിലെ ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പർവിൻ ദബാസ് പഞ്ചഗുസ്തി ലീഗായ പ്രോ പഞ്ച് ലീഗിന്‍റെ സഹസ്ഥാപകൻ കൂടിയാണ്. പർവിൻ ദബാസിന്‍റെ അപകടവുമായി ബന്ധപ്പെട്ട് പ്രോ പഞ്ച ലീഗിന്‍റെ പ്രതിനിധികള്‍ ശനിയാഴ്ച മാധ്യമങ്ങളോട് ഔദ്യോഗിക പ്രസ്താവന പങ്കുവച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ നടന്ന വാഹനാപകടത്തെത്തുടർന്ന് പ്രോ പഞ്ച ലീഗിന്‍റെ സഹസ്ഥാപകനായ പർവിൻ ദബാസ്…

Read More

കവിയൂർ പൊന്നമ്മയ്ക്ക് വിട; കൊച്ചി കളമശ്ശേരിയിൽ പൊതുദര്‍ശനത്തിന് ശേഷം സംസ്കാരം ഇന്ന്

കൊച്ചി: നടി കവിയൂർ പൊന്നമ്മയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും. രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിലാണ് പൊതുദർശനം. സംസ്കാരം വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ നടക്കും. നിലവിൽ ലിസി ആശുപത്രിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വാര്‍ധക്യസഹജമായ രോഗങ്ങളാൽ ഇന്നലെയാണ് മരണം സംഭവിച്ചത്. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

Read More

കവിയൂർ പൊന്നമ്മ അന്തരിച്ചു 

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആര് പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍…

Read More

പീഡന പരാതിക്കു ശേഷം നാട്ടിൽ തിരിച്ചെത്തി നടൻ ജയസൂര്യ; ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി ;വഴിയേ മനസിലാകുമെന്ന് ജയസൂര്യ

കൊച്ചി: അമേരിക്കയിൽ നിന്ന് തിരിച്ചെത്തി നടൻ ജയസൂര്യ, ലൈംഗിക അതിക്രമക്കേസ് പുറത്തുവന്നതിനു ശേഷം താരം ആദ്യമായാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. അമേരിക്കയിൽ നിന്ന് കുടുംബത്തിനൊപ്പമാണ് താരം കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തിയത്. പീഡന ആരോപണത്തിൽ പ്രതികരിക്കാൻ താരം തയ്യാറായില്ല. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനാവില്ല എന്നാണ് ജയസൂര്യ പറഞ്ഞത്. കേസ് രണ്ടും കോടതിയിൽ ഇരിക്കുന്നതിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാനാവില്ല. അഭിഭാഷകൻ കൃത്യമായി ഒരു ദിവസം പറയും. അന്ന് നമുക്ക് കാണാം നമ്മൾ എന്തായാലും കാണും. ജയസൂര്യ പറഞ്ഞു. വ്യാജ പരാതിയാണോ എന്ന ചോദ്യത്തിന്…

Read More

നടി കവിയൂർ പൊന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ 

മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട് നടിയെ. ആരോഗ്യം വഷളായതോടെയാണ് വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരികെ അമേരിക്കയിലേക്ക് മടങ്ങി.

Read More

സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായർ

കോട്ടയം: സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായരും കുടുംബവും. ആലപ്പുഴ പട്ടണക്കാട് തിങ്കളാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. വീട്ടിലെ ഓണാഘോഷം കഴിഞ്ഞ് നവ്യ പിതാവ് രാജു നായർ, മാതാവ് വീണ, സഹോദരൻ രാഹുൽ, മകൻ സായി കൃഷ്ണ എന്നിവർക്കൊപ്പം മുതുകുളത്തുനിന്ന് കാറിൽ കൊച്ചിയിലേക്ക് പോകുകയായിരുന്നു. പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപത്തുവെച്ച് ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറിന്റെ പിൻവശം തട്ടി സൈക്കിൾ യാത്രികൻ നിലത്തുവീഴുകയായിരുന്നു. ഇതറിയാതെ ട്രെയിലർ നിർത്താതെ പോകുകയും ചെയ്തു. ഇതോടെ നവ്യയും…

Read More

മിസ്റ്റർ ആന്റ് മിസിസ് അദു- സിദ്ധു’; അദിതി റാവു ഹെെദരിയും സിദ്ധാ‌ര്‍ത്ഥും വിവാഹിതരായി

ഹൈദരാബാദ്: നടൻ സിദ്ധാ‌ർത്ഥും നടി അദിതി റാവു ഹെെദരിയും വിവാഹിതരായി. തെലങ്കാനയിലെ 400 വർഷം പഴക്കമുള്ള വാനപർത്തി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. നടി തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. ‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസ്റ്റർ ആന്റ് മിസിസ് അദു- സിദ്ധു’- എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് അദിതി കുറിച്ചത്. ചിത്രങ്ങൾക്ക് താഴെ നടീനടന്മാരടക്കം നിരവധി പേ‌ർ ആശംസകൾ പങ്കുവച്ചു. സിനിമാ മേഖലയിൽ ഏറെ ചർച്ചയായ പ്രണയമാണ് നടൻ സിദ്ധാ‌ർത്ഥിന്റെയും നടി അദിതി റാവു ഹെെദരിയുടെയും.

Read More

നടൻ ജീവയുടെ കാർ അപകടത്തിൽ പെട്ടു

ചെന്നൈ: തമിഴ് നടൻ ജീവ സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ടു. സേലത്ത് നിന്ന് ചെന്നൈക്ക് കുടുംബവുമായി മടങ്ങുമ്ബോള്‍, കല്ലക്കുറിച്ചിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. എതിരെ വന്ന ബൈക്ക് റോഡരികിലെ ബാരിക്കേഡില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. നടൻ ജീവയ്ക്കും കുടുംബാംഗങ്ങള്‍ക്കും നേരിയ പരിക്കുകള്‍ മാത്രമാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.

Read More

‘പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വേർപിരിയുന്നു’; ജയം രവി 

ചെന്നൈ: പതിനഞ്ച് വർഷം നീണ്ട വിവാഹ ബന്ധം വേർപെടുത്തി തമിഴ് താരം ജയം രവിയും ഭാര്യ ആരതിയും. ഏറെ നാളത്തെ ആലോചനകള്‍ക്കും ചർച്ചകള്‍ക്കും ഒടുവില്‍ എടുത്ത തീരുമാനമാണിതെന്ന് ജയം രവി പങ്കുവച്ച വാർത്താ കുറിപ്പില്‍ പറയുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും ജയം രവി അഭ്യർത്ഥിക്കുന്നു. ‘ജീവിതം എന്നത് ഒരുപാട് അധ്യായങ്ങളിലൂടെയുള്ള യാത്രയാണ്. അവയില്‍ ഓരോന്നിലും അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞിരിക്കുന്നു. ബിഗ് സ്ക്രീനിന് അകത്തും പുറത്തും എന്റെ ഈ യാത്രയില്‍ നിങ്ങളില്‍ പലരും ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങളോടും ആരാധകരോടും എന്നെകൊണ്ട് സാധിക്കുന്നത് പോലെ…

Read More

ദീപിക പദുകോൺ അമ്മയായി,

ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും കുഞ്ഞു പിറന്നു. താരദമ്പതികൾക്ക് പെൺകുഞ്ഞാണ് ജനിച്ചതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Read More