ബി.എം.ടി.സി.യെ തേടിയെത്തി ആഗോള അംഗീകാരം!

ബെംഗളൂരു : പൊതുഗതാഗത രംഗത്തെ മികച്ച നവീകരണത്തിന് ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന് (ബി.എം.ടി.സി.) ‘ചേഞ്ച് മേക്കർ പുരസ്കാരം’ ലഭിച്ചു. ഒക്ടോബർ 8-ന് ബംഗളൂരുവിൽ സംഘടിപ്പിച്ച മൊബിലിറ്റി സിമ്പോസിയം 2026-ലാണ് ‘ഇന്നൊവേഷൻ ഇൻ പബ്ലിക് ട്രാൻസിറ്റ്’ വിഭാഗത്തിൽ ബി.എം.ടി.സി. ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളെ ആധുനികവൽക്കരിക്കാനും, ഗതാഗത ബന്ധങ്ങൾ ശക്തിപ്പെടുത്താനും, പരിസ്ഥിതി സൗഹൃദപരമായ യാത്രാമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള ബി.എം.ടി.സി.യുടെ നിരന്തര പ്രവൃത്തികൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. വിമാനത്താവള സർവീസുകൾ, നൈസ് (NICE) റോഡ് വഴിയുള്ള സർവീസുകൾ, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള യാത്രക്കാരുടെ സേവനങ്ങൾ…

Read More

ചെക്ക്‌പോസ്റ്റുകൾ കണ്ണടക്കുന്നു?; കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ സംസ്ഥാന അതിർത്തിയിൽ തള്ളുന്നു

ബെംഗളൂരു: കേരളത്തിൽ നിന്നുള്ള അപകടകരമായ മെഡിക്കൽ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കർണാടക അതിർത്തിയിൽ അനധികൃതമായി തള്ളിയതായി ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. കർണാടകയിലെ ചാമരാജനഗർ ജില്ലയിലുള്ള ഗുണ്ടൽപേട്ട് പട്ടണത്തിലെ ദേശീയപാത-766 ന്റെ വശങ്ങളിലാണ് ഡംപ് ട്രക്കിൽ കൊണ്ടുവന്ന മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം ഡ്രൈവർ കടന്നുകളഞ്ഞത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്ന ഒഴിഞ്ഞ ചരക്ക് ലോറികളിൽ ആശുപത്രി മാലിന്യങ്ങൾ നിറച്ച് എത്തിച്ച്, രാത്രിയുടെ മറവിൽ ഹൈവേയുടെ വശങ്ങളിൽ തള്ളുന്നത് പതിവാകുകയാണെന്ന് നാട്ടുകാരും കന്നഡ അനുകൂല സംഘടനകളും ആരോപിക്കുന്നു. ഉപയോഗിച്ച സിറിഞ്ചുകൾ, ഗ്ലൂക്കോസ് കുപ്പികൾ, കോട്ടൺ, ബാൻഡേജുകൾ, ഗുരുതര…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ ക്യു.ആർ. കോഡ് ഉപയോഗിച്ച് ഹൈടെക് ഭിക്ഷാടനം; യുവാവ് പിടിയിൽ

ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യത്യസ്തമായ രീതിയിൽ യാത്രക്കാരിൽ നിന്ന് പണം തട്ടിയ ഡൽഹി സ്വദേശി പിടിയിൽ. അമിൻ എന്നയാളാണ് വിമാനത്താവളത്തിൽ വെച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ബാഗുകളോ പഴ്‌സുകളോ നഷ്ടപ്പെട്ടുവെന്ന് വ്യാജേനെ യാത്രക്കാരുടെ അടുത്തെത്തി സഹായം അഭ്യർത്ഥിക്കുകയും, പണത്തിന് പകരം തന്റെ മൊബൈൽ ഫോണിലെ ക്യു.ആർ. കോഡ് കാണിച്ച് ഡിജിറ്റലായി പണം വാങ്ങി വഞ്ചിക്കുകയുമായിരുന്നു ഇയാളുടെ രീതി. ഈ മാർഗത്തിലൂടെ ഇയാൾ യാത്രക്കാരിൽ നിന്ന് ആയിരക്കണക്കിന് രൂപയാണ് പിരിച്ചെടുത്തത്. വിമാനത്താവളത്തിൽ അമിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സി.ഐ.എസ്.എഫ്…

Read More

ബെംഗളൂരുവിൽ നടുവരാത്രിയിൽ പോലീസ് കമ്മീഷണറുടെ മിന്നൽ റെയ്ഡ്; ബ്രിഗേഡ് റോഡിലെ പബ്ബുകളിൽ അതീവ ജാഗ്രത

ബെംഗളൂരു: നഗരത്തിലെ പബ്ബുകളുടെയും ബാറുകളുടെയും പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് ബ്രിഗേഡ് റോഡിൽ മിന്നൽ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഉന്നത ഉദ്യോഗസ്ഥരുമായി കമ്മീഷണർ പരിശോധനയ്ക്കായി എത്തിയത്. നിശ്ചിത സമയപരിധി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് കമ്മീഷണർ മാധ്യമങ്ങളോട് വ്യക്തമാക്കി. സെൻട്രൽ ക്രൈംബ്രാഞ്ച് (CCB) ഉദ്യോഗസ്ഥരും പോലീസ് സംഘവും സംയുക്തമായി ബ്രിഗേഡ് റോഡിലെ ജനപ്രിയ പബ്ബുകളിലും റെസ്റ്റോറന്റുകളിലുമാണ് പരിശോധന നടത്തിയത്. പബ്ബുകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പോലീസിന്റെയും എക്സൈസ്…

Read More

കുട്ടിയുടെ തല തബലയാക്കി അധ്യാപകന്റെ ‘ക്രൂരവിനോദം’; വീഡിയോ ഫേസ്ബുക്കിലിട്ടതിന് പിന്നാലെ സസ്പെൻഷൻ!

ലഖ്നൗ: ക്ലാസ് മുറിയിലിരുന്ന് വിദ്യാർഥിയുടെ തലയിൽ തബല കൊട്ടുന്ന രീതിയിൽ തട്ടി ക്രൂരവിനോദത്തിൽ ഏർപ്പെട്ട പ്രൈമറി സ്കൂൾ അധ്യാപകന് സസ്പെൻഷൻ. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. അധ്യാപകനായ ദിനേഷ് കുമാർ മാത്തൂറിനെതിരെയാണ് ഗുരുതരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ക്ലാസ് മുറിയിൽ കസേരയിലിരിക്കുന്ന ദിനേഷ് കുമാർ മാത്തൂർ, തറയിലിരിക്കുന്ന കുട്ടിയുടെ തലയിൽ ചെണ്ടയോ തബലയോ കൊട്ടുന്നതുപോലെ കൈകൊണ്ട് ശക്തിയായി തട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അധ്യാപകൻ അട്ടഹസിച്ചു ചിരിക്കുമ്പോൾ ചുറ്റുമിരിക്കുന്ന മറ്റ് വിദ്യാർഥികളും ഭയത്തോടെയല്ലാതെ ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.…

Read More

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്‌പെൻഷൻ

അനുവാദമില്ലാതെ ദേശീയ ടീം ക്യാമ്പിൽ നിന്ന് ഇറങ്ങിപ്പോയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ സസ്‌പെൻഡ് ചെയ്തു. പരിശീലകൻ യൊർഗെ ജെസ്യൂസ് വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് താരം ക്യാമ്പ് വിട്ടത്. ഫെഡറേഷന്റെ നിയമാവലി പ്രകാരം ക്യാമ്പിൽ നിന്ന് അനുവാദമില്ലാതെ മാറിനിൽക്കുന്നത് അച്ചടക്കലംഘനമാണ്. ഫെഡറേഷന്റെ ഏത് ശിക്ഷയും സ്വീകരിക്കുമെന്ന് താരം പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറേഷന്റെ നിയമാവലി പ്രകാരം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട കളിക്കാരൻ അനുവാദമില്ലാതെ ക്യാമ്പ് ഉപേക്ഷിച്ചു പോയാൽ ഒന്നു മുതൽ ആറു മാസം വരെ വിലക്ക് ലഭിക്കാവുന്നതാണ്. കൂടാതെ പ്രൊഫഷണൽ…

Read More

‘അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?’ പ്രധാനമന്ത്രി അംബാനി… എൻ്റെ ക്ഷമാപണം സ്വീകരിച്ചാലും’; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്‌കിന്റെ വിമര്‍ശനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള അനുമതി വൈകുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ ലക്ഷ്യമിട്ട് വീണ്ടും വിമര്‍ശനവുമായി സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. ഇന്ത്യയുടെ യഥാര്‍ഥ അധികാരകേന്ദ്രം അംബാനിയാണോ എന്ന ചോദ്യം ഉന്നയിച്ചതിനു പിന്നാലെ, ഇന്ത്യന്‍ ജനതയെ കുത്തകവത്കരണത്തിലൂടെ ചൂഷണം ചെയ്യുന്നത് തുടരാനാണോ അംബാനി ആഗ്രഹിക്കുന്നതെന്ന് മസ്‌ക് എക്‌സ് പോസ്റ്റില്‍ ചോദിച്ചു. ‘പ്രിയപ്പെട്ട പ്രധാനമന്ത്രി അംബാനി’ എന്ന് വിളിച്ചാണ് മസ്‌കിന്റെ പരിഹാസം. ‘താങ്കളാണ് ഇന്ത്യയുടെ യഥാര്‍ഥ അധികാരിയെന്ന് തിരിച്ചറിയാന്‍ കഴിയാത്തതില്‍ എന്റെ ക്ഷമാപണം സ്വീകരിക്കണം.…

Read More

സഹയാത്രികർക്ക് ശല്യമായി പാട്ടുവെച്ചാൽശിക്ഷ കടുപ്പിക്കും! മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കും സംസാരിക്കുന്നവര്‍ക്കും എതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മൊബൈല്‍ ഫോണില്‍ സ്പീക്കര്‍ ഓണാക്കി ഓഡിയോയോ വിഡിയോയോ പ്ലേ ചെയ്ത് സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. യാത്രക്കാര്‍ മൊബൈല്‍ ഫോണുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും ഇയര്‍ഫോണുകള്‍ ഉപയോഗിച്ച് മാത്രമേ പാട്ടുകളും വീഡിയോകളും കേൾക്കാവൂ എന്നും റെയില്‍വേ അഭ്യര്‍ഥിച്ചു. എസി കോച്ചുകള്‍ പോലുള്ള അടഞ്ഞ ഇടങ്ങളില്‍ ഉച്ചത്തിലുള്ള ഫോണ്‍ സംഭാഷണങ്ങളും ദീര്‍ഘനേരമുള്ള സംഗീതവും റിങ്‌ടോണുകളും മറ്റുള്ളവരുടെ യാത്ര സമാധാനം കെടുത്തുന്നു എന്ന പരാതി വ്യാപകമായ…

Read More

വിമാനത്തിന് ഉള്ളിൽ നിന്നും അഭിജിത്ത് ദീപ്കെ പോലീസ് പിടിയിൽ

അഭിജിത്ത് ദീപ്കെയെ ഡൽഹി പോലീസ് വിമാനത്തിന് ഉള്ളിൽ നിന്നും കസ്റ്റിഡിയിൽ എടുത്തു. സി ജെ പി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നും എത്തിയതാണ് ദീപ്കെ വിമാനത്തിൽ നിന്നും ഇറങ്ങിയ ശേഷം സംസാരിച്ചു കൂടെ എന്നും ദീപ്കെ

Read More

പിണറായി വിജയൻ പോലീസ് കസ്റ്റഡിയിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന സിജെപി (CJP) പ്രതിഷേധ സമരത്തിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു കസ്റ്റഡിയിലായ പ്രമുഖ നേതാക്കൾ: പിണറായി വിജയൻ എം.എ. ബേബി (സിപിഎം ജനറൽ സെക്രട്ടറി) എം.വി. ഗോവിന്ദൻ കെ.കെ. ശൈലജ പി.കെ. ശ്രീമതി ഇ.പി. ജയരാജൻ വി. ശിവദാസൻ ബൃന്ദ കാരാട്ട്

Read More