വയനാട് വണ്ടിക്കടവിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി. പുലര്‍ച്ചെ ഒന്നരയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. ദേവര്‍ ഗദ്ദയിലെ ആദിവാസി മൂപ്പനെ കൊന്ന കടുവ തന്നെയാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രദേശത്ത് ദിവസങ്ങളായി ഭീതി പരത്തിയ WWL 48 എന്ന കടുവയാണ് കൂട്ടില്‍ അകപ്പെട്ടിരിക്കുന്നത്.
Read MoreCategory: KERALA
കാട്ടാന ആക്രമണം; ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം
കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. വയനാട് തിരുനെല്ലിയിലാണ് സംഭവം. കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി സ്ത്രീ മരിച്ചു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) യാണ് മരിച്ചത്. വനത്തിൽ നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്. പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. കാതിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലായിരുന്നു ദാരുണ സംഭവമുണ്ടായത്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ചാന്ദിനിയുടെ…
Read Moreക്രിസ്മസ് ദിവസം മദ്യലഹരിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍
തൊടുപുഴ: മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടുക്കി മേരികുളത്താണ് സംഭവം. നാല്‍പ്പതുകാരനായ പുളിക്കമണ്ഡപത്തില്‍ റോബിന്‍ ആണ് മരിച്ചത്. പ്രതി ഡോര്‍ലാന്‍ഡ് സ്വദേശി ഇടത്തിപ്പറമ്പില്‍ സോജനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. സോജന്‍ കല്ലുകൊണ്ട് റോബിന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. ക്രിസ്മസ് ദിവസം മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
Read Moreസ്ലീപ്പർ ബസ് അപകടം: വെന്തു മരിച്ചവരുടെ കൂട്ടത്തിൽ നഗരത്തിലെ ഐടി കമ്പനിയിയിൽ ജോലി ചെയ്തിരുന്ന യുവതിയും മകളും
ബെംഗളൂരു: ഹിരിയൂർ താലൂക്കിലെ ഗോർലത്തു ക്രോസിന് സമീപം സ്വകാര്യ സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ 9 പേർ വെന്തുമരിച്ചു . ലോറി ഡ്രൈവർ ഉൾപ്പെടെയാണ് മരിച്ചത്, പലരുടെയും നില ഗുരുതരമാണ്. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ആകെ 33 പേർ ബസിൽ യാത്ര ചെയ്തിരുന്നുവെന്നാണ് പറയപ്പെടുന്നത്. പരിക്കേറ്റവർ ചിത്രദുർഗ, ഷിറ, ഹിരിയൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടത്തിൽ ഒരേ ഐടി കമ്പനിയിലെ 6 സഹപ്രവർത്തകർ തീജ്വാലയിൽ കുടുങ്ങി. കവിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഗോകർണയിലേക്ക് ഒരു ബാച്ചിലർ പാർട്ടിക്ക് പോകുകയായിരുന്നു അവർ. അവിടെയുള്ള…
Read Moreമദ്യ ലഹരിയില്‍ ഡ്രൈവിങ്, വഴിയാത്രികനെ ഇടിച്ച സംഭവത്തിൽ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റില്‍
കോട്ടയം: മദ്യലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവത്തില്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റില്‍. ചിങ്ങവനം പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. സിദ്ധാർത്ഥിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സീരിയൽ താരം സിദ്ധാർത്ഥിന്റെ വാഹനം വഴിയാത്രികനെ ഇടിച്ചിട്ടത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും…
Read Moreതിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പാതിരാ കുര്‍ബാനയും
തിരുപ്പിറവിയുടെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്‍റെ സ്മരണ പുതുക്കുന്ന ദിനത്തിൽ സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പാതിരാ കുര്‍ബാനയും നടന്നു. ആയിരങ്ങളാണ് പാതിരാ കുർബാനയിൽ പങ്കെടുത്തത്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്ന ദിവസം. പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളും, നക്ഷത്രങ്ങളും, ക്രിസ്തുമസ് ട്രീകളാലും അലങ്കരിച്ചിരിക്കുകയാണ്.
Read Moreശുചിമുറി എവിടാ? ഒരു ക്ലൂ തരാമോ; നിങ്ങൾക്ക് തൊട്ടടുത്തുള്ള ശുചിമുറി കണ്ടെത്താന്‍ ഒരു മൊബൈല്‍
ദീര്‍ഘദൂര യാത്രയ്ക്കിടെ ശുചിമുറി സൗകര്യം തേടി ഇനി അലയേണ്ട. മൊബൈല്‍ ഫോണില്‍ ‘ക്ലൂ’ (ഗഘഛഛ) ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തൊട്ടടുത്തുള്ള ശുചിമുറി അറിയാം. ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍ സജ്ജമാക്കിയ ‘കൂ’ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രകാശനം മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ശുചിമുറികള്‍ക്കു പുറമേ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനുമായി സഹകരിച്ച് മികച്ച നിലവാരം പുലര്‍ ത്തുന്ന സ്വകാര്യ ഹോട്ടലുകളിലെയും റസ്റ്ററന്റുകളിലെയും ശുചിമുറികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ക്യു ആപ്…
Read Moreനടി ആക്രമിച്ച കേസ്; ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും വേണം; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാർട്ടിൻ ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ലഭിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതിയായ മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. ആക്രമണം നടന്ന വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും, ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കെടുത്തെന്നാരോപണമാണ് തനിക്കെതിരെയുണ്ടായിരുന്നതെന്നും ഹർജിയിൽ മാർട്ടിൻ വ്യക്തമാക്കി. സമാനമായ ആരോപണങ്ങൾ നേരിട്ടിരുന്ന എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെവിട്ട സാഹചര്യത്തിൽ, തനിക്കും അതേ ആനുകൂല്യം നൽകണമെന്നും മാർട്ടിൻ ആവശ്യപ്പെട്ടു. കേസിലെ മൂന്നാം പ്രതികളായ പ്രദീപും വടിവാൾ സലീവും ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട ഹർജികളിൽ നാലാഴ്ചയ്ക്കുള്ളിൽ മറുപടി…
Read Moreഅവിഹിതം പൊക്കി, ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളി; ഭാര്യയും കാമുകനും പിടിയില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. സാമ്പല്‍ ചന്ദൗസി പ്രദേശത്ത് താമസിക്കുന്ന രാഹുലിന്റെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ റൂബി, കാമുകന്‍ ഗൗരവ് എന്നിവരാണ് പിടിയിലായത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നവംബര്‍ 18ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി റൂബി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ ഒരു മാസത്തിന് ശേഷം ഡിസംബര്‍ 15ന് തൊട്ടടുത്തുള്ള പ്രദേശത്തെ അഴുക്കുചാലില്‍ നിന്ന് വികൃതമാക്കിയ നിലയില്‍ ഒരു മൃതദേഹം പൊലീസ് കണ്ടെടുത്തു.…
Read Moreആര്യ സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോൾ പാർട്ടിക്ക് പ്രഭാവം നഷ്ടമായി; സിപിഎം ജില്ലാകമ്മിറ്റി യോഗത്തിൽ വിമര്‍ശനം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷൻ നഷ്ടപ്പെട്ടതിൽ സിപിഐഎമ്മില്‍ കലഹം. 14 വാര്‍ഡുകളില്‍ സംഘടനാപരമായി ഗുരുതര വീഴ്ച്ചയുണ്ടായി എന്നാണ് ജില്ലാ കമ്മിറ്റിയിലുണ്ടായ വിമര്‍ശനം. മേയറായിരുന്ന ആര്യാ രാജേന്ദ്രന്‍ സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോള്‍ പാര്‍ട്ടിക്ക് പ്രഭാവം നഷ്ടപ്പെട്ടെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. കടകംപളളി സുരേന്ദ്രനും വി ശിവന്‍കുട്ടിയും വി കെ പ്രശാന്തും തിരുവനന്തപുരത്തെ കാര്യങ്ങൾ നോക്കിയെന്നും പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതില്‍ ജില്ലാ സെക്രട്ടറിയ്ക്ക് വീഴ്ച്ചയുണ്ടായെന്നും വിമര്‍ശനം.
Read More