ഒരു വീട്ടിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു

കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.19കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്. കിഷൻ, മുത്തശ്ശി റെജി വി കെ, സഹോദരി റോജ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കിഷൻ ഇടയ്ക്കിടെ മുത്തശ്ശിയുടെ വീട്ടിൽ വരുന്നത് പതിവായിരുന്നു. ഇന്ന് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കിഷൻ വീട്ടിലെത്തിയത്. അതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു കിഷൻ മരിച്ചത്. മുത്തശ്ശിയും സഹോദരിയും വീട്ടിലെത്തിയപ്പോഴാണ്…

Read More

മുസ്‌ലിങ്ങള്‍ അടങ്ങുന്ന മറ്റ് ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല; സമസ്ത

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തോട് സമസ്ത യോജിക്കുന്നില്ലെന്ന് അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. എന്നാല്‍ അവരെന്ന മനുഷ്യരോട് സ്‌നേഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത സന്ദേശ യാത്രയില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍. മുസ്‌ലിങ്ങളെ തീവ്രവാദിയും വര്‍ഗീയവാദിയുമാക്കുന്ന ഒരുകൂട്ടര്‍ ഇവിടെയുണ്ട്. എന്നാല്‍ ഈ സംഘടനയുടെ നിലനില്‍പ്പ് മനസിലാക്കിയാണ് വിവിധ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ഇവിടെ സംസാരിക്കാന്‍ എത്തിയത്. മുസ്‌ലിങ്ങള്‍ അടങ്ങുന്ന മറ്റു ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. ന്യൂനപക്ഷങ്ങള്‍ രാജ്യവിരുദ്ധരാണെന്ന് ചിത്രീകരിക്കാന്‍ പാടില്ല. ആളുകളെ തെറ്റിധരിപ്പിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Read More

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ൽ; സി​പി​എം നേ​തൃ​യോ​ഗം ഇ​ന്ന് മു​ത​ൽ

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​വി​ധി​യു​ടെ വി​ല​യി​രു​ത്ത​ൽ സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​നം ന​ട​ത്താ​ൻ സി​പി​എം നേ​തൃ​യോ​ഗം ഇ​ന്ന് മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. ഇ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റും അ​ടു​ത്ത ര​ണ്ടു ദി​വ​സം സം​സ്ഥാ​ന സ​മി​തി​യു​മാ​ണ് ചേ​രു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഏ​ത് ത​ര​ത്തി​ലു​ള്ള തെ​റ്റ് തി​രു​ത്ത​ലി​ലേ​ക്കാ​ണ് സി​പി​എം നീ​ങ്ങു​ക എ​ന്നും പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ക്കും. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള തി​രി​ച്ച​ടി​യാ​യി​ട്ടി​ല്ലെ​ന്നു​മു​ള്ള സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​നോ​ട് പ​ല ജി​ല്ലാ ക​മ്മി​റ്റി​ക​ൾ​ക്കും യോ​ജി​പ്പി​ല്ല. സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യും പാ​ർ​ട്ടി​യു​ടെ ന​യ​സ​മീ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യി​ല​ട​ക്കം അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്.

Read More

എസ്‌ഐആര്‍ കരട് പട്ടിക: പരാതികളും എതിര്‍പ്പുകളും ഈ തിയതി വരെ സമര്‍പ്പിക്കാം

തിരുവനന്തപുരം: എസ്‌ഐആര്‍ കരടിലെ പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരു ലക്ഷം ഹിയറിംഗ് ഒരു ദിവസം നടത്താന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ ഹിയറിംഗ് ഒഴിവാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല അടിസ്ഥാനത്തിലും ബിഎല്‍ഒമാരെ നിയമിക്കണമെന്നും സിപിഐഎം പ്രതിനിധി എം വിജയകുമാര്‍ പറഞ്ഞു. വോട്ടറാണെന്ന് തെളിയിക്കാന്‍ ജാതി മാനദണ്ഡമാകരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഹാജരാക്കേണ്ട രേഖകളുടെ പട്ടികയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തിയതിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിനിധിയുടെ വിമര്‍ശനം.

Read More

മദ്യപാനത്തെ തുടർന്ന് തർക്കം; യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

death murder

ഇടുക്കി: മേരിക്കുളത്ത് മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പുളിക്കമണ്ഡപത്തില്‍ റോബിന്‍ തോമസാണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന റോബിന്റെ സുഹൃത്ത് സോജനെ ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോര്‍ലാന്റ് സ്വദേശിയായ റോബിന്‍ ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. റോബിന്റെ വീടിനടുത്താണ് സോജന്‍ വാടകയ്ക്ക് താമസിക്കുന്നത്. ഇരുവരും ചേര്‍ന്ന് ഇന്നലെ മദ്യപിച്ചിരുന്നു. രാത്രിയായതോടെ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. തര്‍ക്കം മുറുകിയതോടെ സോജന്‍ കല്ലെടുത്ത് റോബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ റോബിന്‍ നിലത്ത് വീണെങ്കിലും സോജന്‍ ഇത് കാര്യമാക്കാതെ വീട്ടിലേക്ക് പോയി.

Read More

കൊ​ച്ചി മേ​യ​ർ: ഒ​രു നേ​താ​വും ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് സ​തീ​ശ​ൻ

കൊ​​​​​ച്ചി: കൊ​​​​​ച്ചി​​​​​യി​​​​​ൽ മേ​​​​​യ​​​​​റെ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​ൽ‌ താ​​​​​നോ ഏ​​​​​തെ​​​​​ങ്കി​​​​​ലും നേ​​​​​താ​​​​​ക്ക​​​​​ളോ ഇ​​​​​ട​​​​​പെ​​​​​ട്ടി​​​​​ട്ടി​​​​​ല്ലെ​​​​​ന്നു പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ. കെ​​​​​പി​​​​​സി​​​​​സി​​​​​യു​​​​​ടെ ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മം അ​​​​​നു​​​​​സ​​​​​രി​​​​​ച്ചാ​​​​​ണു മേ​​​​​യ​​​​​റെ നി​​​​​ശ്ച​​​​​യി​​​​​ച്ച​​​​​ത്. “കൊ​​​​​ച്ചി​​​​​യി​​​​​ല്‍ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ജ​​​​​യി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തു വ​​​​​രെ മാ​​​​​ത്ര​​​​​മേ ഞാ​​​​​ന്‍ അ​​​​​വി​​​​​ടെ ഇ​​​​​ട​​​​​പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ളൂ. അ​​​​​തി​​​​​നു ശേ​​​​​ഷം ഇ​​​​​ട​​​​​പെ​​​​​ട്ടി​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണ് എ​​​​​നി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ പ​​​​​രാ​​​​​തി. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തും കൊ​​​​​ല്ല​​​​​ത്തും മാ​​​​​ത്ര​​​​​മാ​​​​​ണ് യു​​​​​ഡി​​​​​എ​​​​​ഫ് മേ​​​​​യ​​​​​ര്‍ സ്ഥാ​​​​​നാ​​​​​ര്‍​ഥി​​​​​ക​​​​​ളെ മു​​​​​ന്‍​കൂ​​​​​ട്ടി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. മു​​​​​ന്‍​കൂ​​​​​ട്ടി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കാ​​​​​ത്ത എ​​​​​ല്ലാ ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും കെ​​​​​പി​​​​​സി​​​​​സി സ​​​​​ര്‍​ക്കു​​​​​ല​​​​​ര്‍ ബാ​​​​​ധ​​​​​ക​​​​​മാ​​​​​ണ്. തൃ​​​​​ശൂ​​​​​രി​​​​​ലും കൗ​​​​​ണ്‍​സി​​​​​ല​​​​​ര്‍​മാ​​​​​രു​​​​​ടെ അ​​​​​ഭി​​​​​പ്രാ​​​​​യം ചോ​​​​​ദി​​​​​ച്ചാ​​​​​ണ് മേ​​​​​യ​​​​​റെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത്. മു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്ന് ആ​​​​​രെ​​​​​യും കെ​​​​​ട്ടി​​​​​യി​​​​​റ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ല. കെ​​​​​പി​​​​​സി​​​​​സി​​​​​യു​​​​​ടെ മാ​​​​​ന​​​​​ദ​​​​​ണ്ഡം പു​​​​​റ​​​​​ത്തു വ​​​​​രു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പു…

Read More

ഇഎംഐ മുടങ്ങിയതിന് യുവാവിന് ക്രൂരമർദനം; 3 പേർ കസ്റ്റഡിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ ഫോണിൻ്റെ തിരിച്ചടവ് തെറ്റിയതിന് യുവാവിന് ക്രൂരമർദനം. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനാണ് (41) വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി നൽകിയത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു താമരശ്ശേരി ചുങ്കത്ത് വെച്ച് സംഭവമുണ്ടായത്. കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് വഴി ടിവിഎസ് ഫൈനാൻസിലൂടെയാണ് 36,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്ദുറഹ്മാൻ വാങ്ങിയിരുന്നത്. ഇതിൻ്റെ മൂന്നാമത്തെ അടവ് മുടങ്ങിയതിനെതുടർന്നാണ് ഭീഷണി. മറ്റൊരാളുടെ പേരിൽ ഫോൺചെയ്ത് താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ബാലുശ്ശേരി റോഡിൽ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നു സംഘം.…

Read More

കോൺഗ്രസ് അംഗം ഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിൽ വിശദീകരണം തേടി ഹൈക്കോടതി

വടക്കഞ്ചേരി പഞ്ചായത്ത് കോൺഗ്രസ് അംഗം ഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിൽ വിശദീകരണം തേടി ഹൈക്കോടതി. 21- വാർഡിൽ നിന്നും വിജയിച്ച സുനിൽ ചവിട്ടുപാടമാണ് ഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ 15-ാം വാർഡിൽ നിന്ന് വിജയിച്ച എൽഡിഎഫ് അംഗമായ സി കണ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേ സമയം, പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് കോടതി പറഞ്ഞു. മൂന്നാഴ്ച്ചക്കകം എതിർകക്ഷികൾ വാദം പൂർത്തിയാക്കണമെന്നാണ് ജസ്റ്റിസ് എൻ നഗരേഷിൻ്റെ നിർദ്ദേശം.

Read More

ഓട്ടോറിക്ഷയിൽ കാർ ഇടിച്ച്‌ 6 പേർക്ക് പരിക്ക്

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 5.30 യോടെ കുമ്മണ്ണൂർ ഭാഗത്ത് വച്ചായിരുന്നു അപകടം ചങ്ങനാശേരിയിൽ പോയി മടങ്ങിവരികയായിരുന്ന ഈരാറ്റുപേട്ട സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിലാണ് കാർ ഇടിച്ചത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ബിസ്മി ബഷീർ (15 ) ആസിഫ് (43 ) ബഷീർ (47 ) ബീമാ ബഷിർ ( 20 ) ഷൈഹ ഫാത്തിമ (14 )കാർ യാത്രക്കാര നായ അജയ് വർഗീസ് (30 ) എന്നിവർക്കാണ് പരുക്കേറ്റത്

Read More

സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ കൊടുത്ത അവിണിശേരിയില്‍ ബിജെപിക്ക് ഭരണം പോയി

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പറഞ്ഞ അവിണിശ്ശേരിയില്‍ ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് വിജയം. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 10 വര്‍ഷത്തിന് ശേഷമാണ് അവിണിശ്ശേരിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2020ല്‍ യുഡിഎഫിന് മൂന്നും എല്‍ഡിഎഫിന് അഞ്ചും ബിജെപിക്ക് ആറും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.  

Read More