നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതൽ 22-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം. ആകാശത്ത് കാർമേഘങ്ങൾ കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ…

Read More

ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

കൊച്ചി: ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു. വയനാട് പുനരധിവാസം തെരഞ്ഞെടുപ്പ് പ്രചരണമാക്കുക എന്നതായിരുന്നു അവരുടെ…

Read More

ഭക്ഷ്യവിഷബാധയല്ല; എട്ടുവയസ്സുകാരന് മരിച്ചത് ഉറക്കത്തിനിടെ പാമ്പു കടിയോറ്റ്; സഹോദരനും കടിയേറ്റു

തൃശൂർ: കൊടകര മറ്റത്തൂരിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. മറ്റത്തൂർ കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ അൽജോ ആണ് മരിച്ചത്. ഉറക്കത്തിനിടെയാണ് പാമ്പു കടിയേറ്റത്. അൽജോയുടെ സഹോദരൻ 10 വയസുള്ള അലോജിനും കടിയേറ്റിട്ടുണ്ട്. അലോജ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ കുട്ടികളെ അവശനിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോവും വഴിയാണ് അൽജോ മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് തുടക്കത്തിൽ സംശയിച്ചത്. എന്നാൽ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മുറി പരിശോധിച്ചപ്പോൾ അണലിവർഗത്തിൽപ്പെട്ട പാമ്പിനെ കിട്ടുകയായിരുന്നു.

Read More

പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വൈകാതെ മില്‍മ പാല്‍ വില കൂടാന്‍ സാധ്യത. പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു. നേരത്തെ നല്‍കിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാല്‍വില കൂട്ടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലീറ്ററിന് 4 മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന് ആറു മാസം മുന്‍പ് ബോര്‍ഡ് തീരുമാനമെടുത്തിരുന്നുവെന്നും അത് ഉടന്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം മേഖല യൂണിയന്‍ ഭാരവാഹികള്‍ പട്ടം മില്‍മ ആസ്ഥാനത്ത് പ്രതിഷേധിച്ചു. തീരുമാനം വൈകുന്നത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന പരാതിയുമായാണ് മില്‍മ…

Read More

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

കൊച്ചി: ഏറെ ആഗ്രഹിച്ച് അഭിനയ രംഗത്ത് എത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ സീരിയൽ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കസ്തൂരിമാൻ എന്ന സീരിയലിൽ സിദ്ധാർഥ് ചെയ്ത സിദ്ധു കഥാപാത്രം അത്രത്തോളം ജനപ്രിയമായ ഒന്നായിരുന്നു. തൃശൂർ സ്വദേശിയായ നടൻ ഏറെ കാലമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. നടി സീമ ജി നായരാണ് മരണ വാർത്ത പുറം ലോകത്തെ അറിയിച്ചത്. രണ്ട് വര്‍ഷത്തോളമായി സിദ്ധാര്‍ത്ഥ് രോഗവുമായി പോരാടുകയായിരുന്നുവെന്ന് അവര്‍ കുറിച്ചു. സീമയാണ് നടന്റെ ആരോഗ്യകാര്യങ്ങള്‍ നോക്കിയിരുന്നത്. ഒട്ടേറെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സീമ ജി…

Read More

വധുവിനെ ആവശ്യമുണ്ട് ;സ്വന്തം ഓട്ടോയിൽ വിവാഹ പരസ്യവുമായി ഓട്ടോ ഡ്രൈവർ :ബ്രോക്കർക്ക് 10000 രൂപ ഓഫറും

വിവാഹം നടക്കാതായതോടെ ജീവിത പങ്കാളിക്കായി സ്വന്തം ഓട്ടോയിൽ തന്നെ പരസ്യം നൽകിയിരിക്കുകയാണ് ഈ ഓട്ടോ ഡ്രൈവർ. കോഴിക്കോട് കോർപറേഷൻ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോയിലാണ് ഏവരെയും ഒരു നിമിഷം അതിശയിപ്പിക്കുന്ന ഈ വ്യത്യസ്തമായ പരസ്യം പ്രദർശിപ്പിച്ചിരിക്കുന്നത്. പങ്കാളിയെ കാണിച്ചു തരുന്നവർക്ക് 10,000 രൂപ വിവാഹശേഷം നൽകുമെന്ന വാഗ്ദാനവും പരസ്യത്തിൽ നൽകിയിട്ടുണ്ട്. ഒരു പെൺകുട്ടിയുടെ കൂടെ കുടുംബ ജീവിതം നയിക്കാനുള്ള ആഗ്രഹത്താലാണ് ഇങ്ങനെ പരസ്യം ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്ന നോട്ടീസിൽ 26 മുതൽ 37 വയസ്സിന് ഇടയിലുള്ള പെൺകുട്ടികളോ, മുൻപ് വിവാഹം കഴിഞ്ഞവർ ആണെങ്കിലും സമ്മതമാണെന്ന് പറയുന്നു.…

Read More

വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു

പൊള്ളാച്ചി: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ വെച്ച് ഒമ്പത് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചു. അര്‍ധരാത്രി 12 മണിയോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത് പുലര്‍ച്ചെ 4 മണിയോടെയാണ് മരിച്ച ഒമ്പത് പേരുടെയും മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പൊള്ളാച്ചിയില്‍ നിന്ന് പുറപ്പെട്ടു. കേരള അതിര്‍ത്തിവരെ ആംബുലന്‍സുകള്‍ക്ക് തമിഴ്‌നാട് പൊലീസ് അകമ്പടിയുണ്ടായി. നിലവില്‍ ആംബുലന്‍സുകള്‍ കേരളത്തിലേക്ക് പ്രവേശിച്ചു. പൊള്ളാച്ചി – വാല്‍പ്പാറ റോഡിലെ മദ്രസയില്‍ മയ്യത്ത് നമസ്‌കാരം കഴിഞ്ഞാണ് മൃതദേഹങ്ങള്‍ അടങ്ങുന്ന ആംബുലന്‍സ് കേരളത്തിലേക്ക് പുറപ്പെട്ടത്.

Read More

വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് കോയമ്പത്തൂർ എസ്.പി അറിയിച്ചു. അപകടത്തിൽപ്പെട്ട ഡ്രൈവർ ഉൾപ്പെടെയുള്ള നാല് പേരാണ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ തീവ്രമായ ചികിത്സയിൽ കഴിയുന്നത്. പരിക്കേറ്റ മൂന്ന് പേരെ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനായി കോയമ്പത്തൂരിലെ വിദഗ്‌ധ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ള മറ്റൊരാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും പോലീസ് വ്യക്തമാക്കി. ഒമ്പത് പേർ മരിച്ച അപകടത്തിൽ ആകെ 13 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് നേരത്തെ ചില അവ്യക്തതകൾ നിലനിന്നിരുന്നെങ്കിലും ട്രാവൽ ഏജൻസിയിലെ രേഖകൾ പരിശോധിച്ചാണ് 13…

Read More

വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പില്‍ നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന വീടുകളില്‍ വിള്ളല്‍. ആദ്യഘട്ടത്തില്‍ കൈമാറുന്ന 178 വീടുകളിലെ രണ്ടു വീടുകള്‍ക്കാണ് വിള്ളല്‍. ഈ മാസവും ടൗണ്‍ഷിപ്പ് താമസയോഗ്യമാകില്ലെന്നാണ് വിവരം. ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം വൈകുന്നതില്‍ ആശങ്കയുണ്ടെന്നും ദുരന്തബാധിതര്‍ പറഞ്ഞു. 178 വീടുകള്‍ എങ്കിലും എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത്. കൈമാറിയ ഭൂരിഭാഗം വീടുകളും താമസ യോഗ്യമല്ലെന്നും വിമര്‍ശനമുണ്ട്. തനിക്ക് ലഭിച്ച വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണെന്ന് ചൂരല്‍മല സ്വദേശി നൗഫലും പ്രതികരിച്ചു. മഴപെയ്തപ്പോള്‍ വെള്ളം ചോര്‍ന്നിറങ്ങി എന്നും പരാതിയുണ്ട്.

Read More

വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ

വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ. ആർക്കും ആരെയും എന്ത് വേണമെങ്കിലും ചെയ്യാമെന്നും എന്തിനാണ് ഇവിടെ നിയമങ്ങളെന്നും അനുശ്രീ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വിഴിഞ്ഞം സംഭവത്തിലെ വിഡിയോ ഇപ്പോൾ കാണുവാനിടയായി. എന്തു മൈ…. ആണ് ഇവിടെ നടക്കുന്നത്? എന്താണ് ഇവിടെ നടക്കുന്നത്? ആർക്കും ആരെയും എന്തു ചെയ്യാം..ആരെ എന്ത് ചെയ്താലും..അത് തല്ലിയാലും, കൊന്നാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ഇതൊക്കെ വെറും ലാഘവത്തോടെ ഇവിടെ നടക്കുന്നത്.. പിന്നെ എന്തിനാണ്…

Read More