കൊച്ചി: കൊച്ചി: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 8-ലെ മറ്റ് പ്രമുഖ മത്സരാർത്ഥികളുടെ വിവരങ്ങൾ പുറത്തുവന്നു. സിനിമ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ചലച്ചിത്ര-സീരിയൽ രംഗത്തുനിന്ന് ഗായത്രി സുരേഷ്, മൃദുല വിജയ്, ശ്രീലയ, റിനി ആൻ ജോർജ്, അഞ്ജലി, സുമേഷ് ചന്ദ്രൻ, ഗൗതം ശശി, ജസീലാ പർവീൺ, രാഹുൽ ഈശ്വർ, നോബി ബിനു, ഐശ്വര്യ മധു, നേഹ ഫാത്തിമ, കാളി, മുഹമ്മദ് ആസിഫ് എന്നിവരാണ് സെലിബ്രിറ്റി മത്സരാർത്ഥികളായി ഹൗസിലെത്തുന്നത്. ഇവർക്ക് പുറമെ സോഷ്യൽ…
Read MoreCategory: ENTERTAINMENT
തുടങ്ങാൻ ദിവസങ്ങൾ മാത്രം; ബിഗ് ബോസ് കന്നഡ വീണ്ടും റദ്ദാക്കലിന്റെ വക്കിൽ ?
ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയ കന്നഡ റിയാലിറ്റി ഷോ ‘ബിഗ് ബോസ് സീസൺ 13’ (BBK 13) ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരിപാടി വീണ്ടും നിയമക്കുരുക്കിലേക്ക്. ബിഡാദിക്കടുത്തുള്ള ‘ജോളിവുഡ് സ്റ്റുഡിയോ’യിൽ ബിഗ് ബോസ് ചിത്രീകരണത്തിന് ഒരു കാരണവശാലും അനുമതി നൽകരുതെന്ന് കാണിച്ച് സാമൂഹിക പ്രവർത്തകൻ ദിനേശ് കല്ലഹള്ളി കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് (KSPCB) ഔദ്യോഗിക പരാതി നൽകി. കഴിഞ്ഞ വർഷം ജോളിവുഡ് സ്റ്റുഡിയോയിൽ നടന്ന പരിസ്ഥിതി നിയമ ലംഘനങ്ങളും അതിന്മേൽ ചുമത്തിയ പിഴ തുകയും ഇതുവരെ…
Read Moreതലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്
ബെംഗളൂരു: കന്നഡ താരം യാഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്’ റിലീസിന് ഒരുങ്ങവേ, നടി നയൻതാരയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജം. തിരുമല വെങ്കിടേശ്വര ക്ഷേത്രദർശനത്തിനിടെ താരം തലമുണ്ഡനം ചെയ്തെന്ന വാദത്തോടെ പ്രചരിച്ച ചിത്രങ്ങൾ എഐ (കൃത്രിമബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണെന്ന് വ്യക്തമായി. ക്ഷേത്രദർശനത്തിന് എത്തിയ നയൻതാരയുടെ ചിത്രങ്ങളാണ് ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ തിരുത്തി വ്യാജമായി നിർമിച്ചത്. ഈ വർഷം ഏപ്രിലിൽ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം തിരുപ്പതി സന്ദർശിച്ചപ്പോൾ പകർത്തിയ ചിത്രങ്ങളിലെ വസ്ത്രങ്ങളും ആഭരണങ്ങളും…
Read Moreമിനിസ്‌ക്രീൻ താരം അനുമോൾ വിവാഹിതയായി; കൈ പിടിച്ചേല്‍പ്പിച്ച് സുരേഷ് ഗോപി
മിനിസ്‌ക്രീൻ താരം അനുമോൾ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷ് ആണ് വരൻ. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി വിവാഹത്തിനെത്തി. ഇരുവരെയും അനുഗ്രഹിച്ച സുരേഷ് ഗോപി ‘കൈ പിടിച്ചോ’ എന്ന് പറയുന്നതും വിഡിയോയില്‍ കാണാം. വിവാഹചിത്രങ്ങൾ അനുമോൾ പങ്കുവെച്ചിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന ടിവി പരിപാടിയിലൂടെയാണ് അനുമോൾ ശ്രദ്ധേയയായത്. മലയാള ബിഗ് ബോസ് സീസൺ ഏഴിലെ വിജയി കൂടിയായിരുന്നു. സത്യ എന്ന പെൺകുട്ടി, അമ്മയറിയാതെ, വാനമ്പാടി തുടങ്ങിയ സീരിയലുകളിലും വേഷമിട്ടിട്ടിട്ടുണ്ട്.
Read Moreപത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
ലണ്ടൻ: ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. അഞ്ച് മക്കളുടെ സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹമോതിരം ധരിച്ച് പരസ്പരം കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രം റൊണാൾഡോ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചതോടെയാണ് വിവാഹവാർത്ത പുറംലോകം അറിഞ്ഞത്. 41-കാരനായ റൊണാൾഡോയും 32-കാരിയായ ജോർജിനയും കഴിഞ്ഞ പത്തു വർഷമായി ഒന്നിച്ചു ജീവിച്ചു വരികയായിരുന്നു. 2025 ഓഗസ്റ്റ് 11-ന് ജോർജിന ഇൻസ്റ്റാഗ്രാമിലൂടെ ഇവരുടെ വിവാഹനിശ്ചയ വാർത്ത പങ്കുവെച്ചിരുന്നു. ഇതിന് കൃത്യം ഒരു വർഷത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.…
Read More41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
ഫുട്ബോൾ മൈതാനത്ത് എതിരാളികളുടെ വലകുലുക്കുന്ന, ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതം കളിക്കളത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. പച്ചപ്പുൽമൈതാനങ്ങളിലെ റെക്കോർഡ് വേട്ടകൾക്കപ്പുറം, അഞ്ച് മക്കളെ വളർത്തുന്നതും കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളുമാണ് തന്റെ ജീവിതത്തെ പ്രകാശ പൂർണമാക്കുന്നതെന്ന് ഈ പോർച്ചുഗീസ് ഇതിഹാസം പലപ്പോഴും പറയാറുണ്ട്. 41 വയസ്സുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും 32 വയസ്സുകാരിയായ ജോർജീന റോഡ്രീഗ്‌സും ഒൻപതു വർഷമായി ഡേറ്റിങ്ങിലാണ്. ഇരുവരും വിവാഹത്തിന് ഒരുങ്ങുകയാണെന്ന വാർത്തയാണ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. 2016ലാണ് റൊണാൾഡോയും ജോർജീനയും ആദ്യമായി കണ്ടുമുട്ടുന്നത്. മഡ്രിഡിലെ പ്രശസ്തമായ ഗോൾഡൻ മൈലിലെ ഗുച്ചി സ്റ്റോറിൽ…
Read Moreരോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് ‘ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
മുംബൈ: ശസ്ത്രക്രിയയ്ക്കും ഐ.സി.യു പരിചരണത്തിനും ശേഷം പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു. രോഗവിവരങ്ങൾ പരസ്യപ്പെടുത്താതെയാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ തന്റെ ബ്ലോഗിലൂടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നേരിടുന്ന ശാരീരിക-മാനസിക പ്രയാസങ്ങളെക്കുറിച്ചും വൈകാരികമായ സന്ദേശം താരം ആരാധകരുമായി പങ്കുവെച്ചു. ആശുപത്രിയിൽ വിദഗ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും തീവ്രപരിചരണത്തിലായിരുന്നുവെന്നും തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയെന്നും ബച്ചൻ വ്യക്തമാക്കി. എന്നാൽ വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും പ്രായോഗികമായും ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര വലിയ ജേതാവാണെങ്കിലും ചിലപ്പോൾ ജീവിതത്തിൽ…
Read Moreമമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചു. 2024-ൽ സെൻസർ സർട്ടിഫിക്കറ്റ് നേടിയ ചിത്രങ്ങളെയാണ് ഇത്തവണ പുരസ്കാരത്തിനായി പരിഗണിച്ചത്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. റിപ്പോർട്ടുകൾ പ്രകാരം ഈ പുരസ്കാരം കാർത്തിക് ആര്യനുമായി പങ്കിട്ടാണ് മമ്മൂട്ടിക്ക് ലഭിച്ചത്. മികച്ച മലയാള ചിത്രമായി “ഫെമിനിച്ചി ഫാത്തിമ” തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഇന്ത്യൻ ഭാഷകളിലെ മികച്ച സിനിമകളെയും കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും ആദരിച്ചുകൊണ്ടാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മമ്മൂട്ടിയുടെ ദേശീയ പുരസ്കാര നേട്ടം മലയാള സിനിമയ്ക്ക് വീണ്ടും അഭിമാന നിമിഷമായി.…
Read Moreവാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
കൊച്ചി: തനിക്ക് ബ്രെസ്റ്റ് കാൻസർ ആണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ബിഗ് ബോസ് താരവും അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. വ്യാജ വാർത്തകൾ പ്രചരിച്ചതിൽ വിഷമമുണ്ടെങ്കിലും, ഈ സംഭവം വഴി തന്നെ യഥാർത്ഥമായി സ്നേഹിക്കുന്നവർ ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചെന്നും അതുകൊണ്ടുതന്നെ ഈ വാർത്തകൾ ഒരു തരത്തിൽ തനിക്ക് അനുഗ്രഹമായെന്നും രേണു പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. രേണുവിന് സ്റ്റേജ് 2 ബ്രെസ്റ്റ് കാൻസർ സ്ഥിരീകരിച്ചെന്നും എന്നാൽ അതൊന്നും കാര്യമാക്കാതെ…
Read Moreഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ
അഹമ്മദാബാദ്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി). ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയാണ് ആർസിബി തങ്ങളുടെ കന്നി ഐപിഎൽ കിരീടം സ്വന്തമാക്കിയത്. വിജയത്തിന് പിന്നാലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ടീം ഹോട്ടലിലും കളിക്കാർ നടത്തിയ ആഹ്ലാദപ്രകടനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ചരിത്ര വിജയത്തിന് ശേഷം ആർസിബി തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ച ആഘോഷ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതുവരെ…
Read More