ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുകാരന്‍ ബെംഗളൂരുവിൽ മരിച്ചു. വടകര മേമുണ്ട സ്വദേശിയായ തടത്തില്‍ മീത്തല്‍ കൃഷ്ണകൃപയില്‍ കൃഷ്ണനുണ്ണിയാണ് മരിച്ചത്. യെലഹങ്ക വൃന്ദാവന്‍ കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ എംസിഎ വിദ്യാര്‍ത്ഥിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാവിലെ സഹപാഠികളാണ് ഹോസ്റ്റല്‍ റൂമില്‍ കൃഷ്ണനുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ഹൃദയാഘാതമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചതായാണ് വിവരം. മൃതദേഹം നാട്ടില്‍ എത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകനായ പുരുഷോത്തമനാണ് പിതാവ്. അമ്മ – പ്രീത (മേപ്പയില്‍…
Read MoreAuthor: Arya
ട്രെയിനിൽ നിന്ന് വീണ് രേണു സുധി; ഒഴിവായത് വൻ അപകടം
തിരുവനന്തപുരം: കാലത്തില്‍ അന്തരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സമൂഹ മാദ്ധ്യമങ്ങളില്‍ ഫോട്ടോഷൂട്ടും റീല്‍സുകളും ഷോർട്ട് ഫിലിമുകളുമായി സജീവമാണ് രേണു. ഇപ്പോഴിതാ താൻ ട്രെയിനില്‍ നിന്ന് വീണു എന്ന വിവരമാണ് രേണു പങ്കുവയ്ക്കുന്നത്. പ്ലാറ്റ്ഫോമിലേക്ക് ലഗേജുകളുമായി ചാടി ഇറങ്ങിയപ്പോഴാണ് തലയടിച്ച് വീണത്. ട്രെയിനിന്റെ എ.സി കമ്പാർട്ട്‌മെന്റിലാണ് രേണുവും ഷൂട്ടിംഗ് സംഘവും സഞ്ചരിച്ചിരുന്നത്. ഡോർ തുറക്കാനുള്ള ശ്രമത്തിനിടയില്‍ ട്രെയിൻ നീങ്ങാൻ ആരംഭിച്ചു. പെട്ടെന്ന് ഇറങ്ങാനുള്ള ശ്രമത്തിനിടെ പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. ഭാഗ്യത്തിനാണ് പാളത്തിലേക്ക് വീഴാതെ വലിയ അപകടം ഒഴിവായതെന്ന് രേണു പറയുന്നു. തുടർന്ന്…
Read Moreമൈസൂർ സാൻഡല്‍ സോപ്പും തമന്നയും വിവാദത്തിൽ
ബെംഗളൂരു: മൈസൂർ സാൻഡല്‍ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം കര്‍ണാടകത്തില്‍ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. രണ്ട് വർഷത്തേക്ക് 6.20 കോടി രൂപയുടെ കരാർ ഒപ്പിട്ടതോടെ, ഇത്രയും ഭാഷ പ്രശ്നങ്ങളും മറ്റും നടക്കുന്നതിനിടെ കന്നട നടിയല്ലാത്ത ഒരാളെ എന്തിനാണ് തിരഞ്ഞെടുത്തതെന്നാണ് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തിന് പുറത്തേക്ക് സര്‍ക്കാര്‍ ഇറക്കുന്ന മൈസൂര്‍ സാന്‍ഡല്‍ ബ്രാന്‍റിന് വിപണിയുണ്ടാക്കാനാണ് ഇത്തരം ഒരു നീക്കം എന്നാണ് വാണിജ്യ, വ്യവസായ മന്ത്രി എംബി പാട്ടീല്‍ സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് പറയുന്നത്. മൈസൂർ…
Read Moreശക്തമായ മഴ; ബെംഗളുരുവില്‍ യെല്ലോ അലേർട്ട്
ബെംഗളുരു: ശക്തമായ മഴയില്‍ ദുരിതത്തിലായി ബെംഗളുരു നഗരം. കനത്ത മഴയില്‍ പലയിടത്തും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരങ്ങളിലും വീടുകളിലും വെള്ളം ഇരച്ചു കയറി. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. നഗരത്തില്‍ ഇപ്പോഴും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സർജാപുർ റോഡ്, യെലഹങ്ക, ദാസറഹള്ളി, ബൊമ്മനഹള്ളി, ആർ ആർ നഗർ എന്നിവിടങ്ങളില്‍ മരം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കട പുഴകി വീണു. ശിവാനന്ദ സർക്കിളില്‍ മരം വീണ് രണ്ട് പേർക്ക് പരിക്ക് പറ്റി. നിരവധി പേർ മെട്രോയെ ആശ്രയിച്ച് വീട്ടിലെത്താൻ ശ്രമിച്ചത്…
Read Moreവിനോദയാത്രയ്ക്കിടെ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ബെംഗളൂരു: മൈസൂരുവില്‍ മലയാളിയായ 14കാരൻ മുങ്ങിമരിച്ചു. തലശ്ശേരി പാനൂർ കൊച്ചിയങ്ങാടി സ്വദേശി ശ്രീഹരി (14) ആണ് മരിച്ചത്. മൈസൂരുവിന് സമീപം ബെല്‍മുറി ജലാശയത്തില്‍ ആണ് അപകടം ഉണ്ടായത്. വിനോദയാത്രക്ക് എത്തിയപ്പോള്‍ ആണ് അപകടം. കാല്‍ തെറ്റി കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയില്‍ അണ കെട്ടിയ ഭാഗത്തേക്കാണ് വീണത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read Moreകനത്ത മഴയിൽ മതിൽ തകർന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് മതില്‍ തകര്‍ന്ന് വീണ് സ്ത്രീ മരിച്ചു. മഹാദേവപുരയിലാണ് ദാരുണമായ സംഭവം നടന്നത്. മഹാദേവപുരം സ്വദേശിയായ ശശികലയാണ് മരിച്ചത്. 35 വയസായിരുന്നു പ്രായം. ബെംഗളൂരിലെ ഐ-സെഡ് എന്ന കമ്പനിയിലെ ശുചീകരണ തൊഴിലാളിയാണ് ശശികല. ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയാണ് ശശികലയുടെ ശരീരത്തിലേക്ക് മതില്‍ ഇടിഞ്ഞു വീഴുന്നത്. രാത്രി പെയ്ത മഴയില്‍ കുതിര്‍ന്ന് നില്‍ക്കുകയായിരുന്ന മതില്‍ പെട്ടന്ന് തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് മരിച്ച ശശികല.
Read Moreകോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു
കോഴിക്കോട്: പുതിയ സ്റ്റാൻഡില്‍ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സമീപത്തെ കടകള്‍ക്കും തീപിടിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന ബസുകള്‍ മുഴുവൻ മാറ്റിയിട്ടുണ്ട്. തീപിടിച്ച കെട്ടിടത്തില്‍ നിന്ന് ആളുകളെ മാറ്റുകയും സമീപത്തെ കടകള്‍ ഒഴിപ്പിക്കുകയും ചെയ്തു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിക്കുകയായിരുന്നു. നാല് യൂണിറ്റ്…
Read More100 രൂപ ചോദിച്ചിട്ട് നൽകിയില്ല; മുത്തശ്ശിയെ അമ്മിക്കല്ല് തലയിലിട്ട് കൊലപ്പെടുത്തി
ബെംഗളൂരു: നൂറുരൂപ ചോദിച്ചിട്ട് നല്‍കാത്തതിന് യുവാവ് മുത്തശ്ശിയെ അമ്മിക്കല്ല് തലയിലിട്ട് കൊന്നു. കർണാടകയിലെ കൊപ്പാള്‍ കനകഗിരിയിലാണ് സംഭവം. കനകഗിരി സ്വദേശിയായ ചേതൻ കുമാർ(34) ആണ് മുത്തശ്ശിയായ കനകമ്മ നാഗപ്പ(82)യെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. തൊഴില്‍രഹിതനായ ചേതൻകുമാർ വീട്ടുകാരില്‍നിന്ന് പതിവായി പണം വാങ്ങിയിരുന്നു. വെള്ളിയാഴ്ച ഇയാള്‍ മുത്തശ്ശിയോടും നൂറുരൂപ ചോദിച്ചു. എന്നാല്‍, ജോലിക്കൊന്നും പോകാത്ത ചേതൻകുമാറിന് പണം നല്‍കാൻ മുത്തശ്ശി തയ്യാറായില്ല. അച്ഛനോട് പണം ചോദിക്കാനും നിർദേശിച്ചു. ഇതോടെ പ്രകോപിതനായ പ്രതി അമ്മിക്കല്ല് തലയിലിട്ട് മുത്തശ്ശിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreസിഗരറ്റിനെച്ചൊല്ലി തർക്കം; എഞ്ചിനീയറെ കാറിടിപ്പിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: സിഗരറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോഫ്റ്റ് വയർ എഞ്ചിനീയറെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വജരഹള്ളി സ്വദേശിയായ എച്ച്‌എൻ സഞ്ജയ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ ചേതന് ആക്രമണ ശ്രമത്തില്‍ പരുക്കേറ്റു. ഇരുവരും രാത്രി ഷിഫ്റ്റില്‍ പുലർച്ചെ 4 മണിയോടെ ഇടവേള എടുത്ത് റോഡരികിലെ കടയില്‍ ചായ കുടിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ചായ കുടിച്ചു നില്‍ക്കവേ, ഭാര്യയോടൊപ്പം പ്രതീക് എന്നയാള്‍ കാറില്‍ എത്തുകയും ഇരുവരോടും സിഗരറ്റ് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇയാളുടെ ആവശ്യം നിരസിച്ച ഇരുവരും സ്വന്തമായി വാങ്ങാൻ പറഞ്ഞതോടെ തർക്കം ഉടലെടുക്കുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്നവർ ഇടപെട്ട്…
Read Moreശക്തമായ മഴ; ബെംഗളുരു നഗരം വെള്ളത്തിൽ, ഗതാഗത തടസം
ബെംഗളുരു: കനത്ത മഴയില്‍ ദുരിതത്തിലായി ബെംഗളുരു നഗരം. പലയിടങ്ങളിലും മഴയില്‍ കനത്ത നാശനഷ്ടം. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. നഗരത്തില്‍ ഇപ്പോഴും കനത്ത ഗതാഗതക്കുരുക്കാണ അനുഭവപ്പെടുന്നത്. സർജാപുർ റോഡ്, യെലഹങ്ക, ദാസറഹള്ളി, ബൊമ്മനഹള്ളി, ആർ ആർ നഗർ എന്നിവിടങ്ങളില്‍ മരം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കട പുഴകി വീണു. ശിവാനന്ദ സർക്കിളില്‍ മരം വീണ് രണ്ട് പേർക്ക് പരിക്ക്. കനത്ത മഴയില്‍ ഐപിഎല്‍ മത്സരം തടസ്സപ്പെട്ടു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആർസിബി – കെകെആർ മത്സരം…
Read More