രണ്ട് വർഷത്തിന് ശേഷം ലാൽബാഗിൽ വീണ്ടും പുഷ്പമേള 

ബെംഗളൂരു: കൊറോണ പ്രതിസന്ധിയുടെ 2 വർഷങ്ങൾക്ക് ശേഷം ലാൽബാഗിൽ പുഷ്പമേള തിരിച്ചെത്തുന്നു. ഇക്കൊല്ലത്തെ മേള സ്വാതന്ത്ര്യ ദിനാഘോഭാഗമായി ഓഗസ്റ്റ്‌ 5 മുതൽ 15 വരെ നടത്താനാണ് തീരുമാനമെന്ന് മൈസൂരു ഉദ്യാന കലാസംഘ ഡയറക്ടർ എം കുപ്പുസ്വാമി അറിയിച്ചു.

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‌കുമാറിനും അദ്ദേഹത്തിന്റെ അച്ഛൻ രാജ്‌കുമാറിനും ഉള്ള സമർപ്പണമാണ് ഇത്തവണത്തെ പുഷ്പമേളയെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി പൂക്കൾ ഉപയോഗിച്ച് ഇരുവരുടെയും ചിത്രങ്ങൾ നിർമിക്കുന്ന പ്രവർത്തനം നടക്കുകയാണ്.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

കഴിഞ്ഞ തവണ മുതിർന്നവരുടെ ടിക്കറ്റ് 70 രൂപയായിരുന്നു. ഇത് 80 രൂപയിലേക്ക് ഉയർത്താനും വരാന്ത്യാങ്ങളിൽ അത് 100 രൂപയാക്കാനും സംഘനയിൽ ചർച്ചകൾ നടന്നു വരികയാണ്.

എന്നാൽ നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് മേളയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
[masterslider id="10"]

Related posts