കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ല ; മുഖ്യമന്ത്രി

തിരുവനന്തപുരം: കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കറുത്ത വസ്ത്രവും കറുത്ത മാസ്കും വിലക്കിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിലുള്ള പോലീസ് നടപടിയിൽ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കേരളത്തിൽ ആരുടേയും സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നടപടി ഉണ്ടാകില്ലെന്ന് ഗ്രന്ഥശാല പ്രവർത്തകരുടെ സംസ്ഥാന സംഗമത്തിൽ സംസാരിക്കുന്നതിടെ മുഖ്യമന്ത്രി വ്യക്തമാക്കി. പൗരാവകാശം തടയുന്ന നടപടികൾ ഒന്നും ഉണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള വ്യാജപ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആരേയും വഴി തടയുന്നതുമില്ല. വഴി തടയുകയാണെന്ന് ചിലർ വ്യാജപ്രചാരണം നടത്തുകയാണ്. 

  നിയമസഭ തെരഞ്ഞെടുപ്പ്; ഭരണമാറ്റമോ തുടർഭരണമോ ?; കേരളം ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി

ആരേയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷ ഒരുക്കാൻ ഉദ്ദേശിച്ചിട്ടില്ല. മാസ്‌ക് കറുത്ത നിറത്തിലുള്ളത് പറ്റില്ല, വസ്ത്രം കറുത്ത നിറത്തിലുള്ളത് പറ്റില്ല എന്ന് പറഞ്ഞിട്ടില്ല. കേരളത്തിലുള്ള ഏതോരാൾക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഇതിന് വേണ്ടി ധാരാളം പ്രക്ഷോഭം നടന്ന നാടാണ് ഇത്. പഴയ ചിന്താഗതിയോടെ സമൂഹത്തിൽ ഇടപെടുന്ന ശക്തികൾ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധ കേരളം അതൊന്നും സമ്മതിക്കില്ല.

കേരളത്തിൽ ഇടതുപക്ഷസർക്കാരാണ്. കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിന്റെ മുൻപന്തിയിൽ ഇടതുപക്ഷമായിരുന്നു. ആ സർക്കാർ നിലനിൽക്കുമ്പോൾ കേരളത്തിൽ ഒരു പ്രത്യേക വസ്ത്രം ധരിക്കാൻ പറ്റില്ല എന്ന നിലപാടുണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതു കൊണ്ട് ഉണ്ടാക്കുന്ന കള്ളക്കഥകളെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെട്രോൾ തീരുന്നോ? പരിഭ്രാന്തരായി പെട്രോൾ പമ്പുകളിലേക്ക് ജനത്തിരക്ക്, ആളുകളെത്തുന്നത് ബാരലുകളുമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നികുതി കുടിശ്ശിക: ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷൻ 51 വസ്തുവകകൾ കണ്ടുകെട്ടുന്നു
[masterslider id="10"]

Related posts

Click Here to Follow Us