ആർആർ നഗറിൽ മേൽപ്പാലവും രണ്ട് അടിപ്പാതകളും എസ്‌ഡബ്ല്യുഎം പ്ലാന്റും വരുന്നു

ബെംഗളൂരു : പടിഞ്ഞാറൻ ബെംഗളൂരുവിലെ ആർആർ നഗർ നിയമസഭാ മണ്ഡലത്തിൽ അഞ്ച് പദ്ധതികൾക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച തറക്കല്ലിട്ടു.

ആർആർ നഗർ കമാനത്തിന് സമീപമുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള ഒരു മേൽപ്പാലവും രണ്ട് അടിപ്പാതകളും (ഒന്ന് കെങ്കേരി റോഡിന്റെയും ഉള്ളാൽ മെയിൻ റോഡിന്റെയും കവലയിൽ; മറ്റൊന്ന് അന്നപൂർണേശ്വരി നഗർ പ്രധാന റോഡിൽ) ഉൾപ്പെടുന്നു. അഞ്ച് പ്രവൃത്തികൾക്കും 200 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി

കെഞ്ചനഹള്ളി റോഡിനെയും മൈസൂരു റോഡിനെയും കമാനത്തിന് സമീപം ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന് 80 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബനശങ്കരി ആറാം സ്റ്റേജ്, ബിഇഎംഎൽ ലേഔട്ട്, ചന്നസാന്ദ്ര എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇത് പ്രയോജനപ്പെടുമെന്ന് അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts