നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും പുറത്ത് ഇറങ്ങി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

ബെംഗളൂരു: ഉഡുപ്പി ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍തെന്നിയ എഴുപതുകാരന്‍ തെറിച്ചുവീഴാതിരിക്കാന്‍ ബോഗിയുടെ പ്രവേശനകവാടത്തിലെ ഇരുമ്പ് പിടിയില്‍ തൂങ്ങിപ്പിടിച്ചു.

ഒടുവില്‍ വയോധികനെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി.

പെര്‍ഡൂര്‍ സ്വദേശിയായ കുട്ടി കുണ്ടാര്‍ (70) മുംബൈയിലേക്കുള്ള മകളെ യാത്രയാക്കാന്‍ ഇന്ദ്രാലിയിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. ബാഗുകള്‍ ട്രെയിനിന് അകത്തുവെച്ച ശേഷം ഇറങ്ങുമ്പോൾ ട്രെയിന്‍ നീങ്ങിത്തുടങ്ങി. കുണ്ടാര്‍ വീഴാതിരിക്കാന്‍ ബോഗിയുടെ പ്രവേശന കവാടത്തിലെ നീളമുള്ള ഇരുമ്പ് പിടിയില്‍ മുറുകെ പിടിച്ചു. 30 മീറ്ററോളം ദൂരത്തേക്ക് കുട്ടി കുണ്ടാര്‍ കമ്പിയിൽ തൂങ്ങി പിടിച്ച് സഞ്ചരിച്ചു. സ്ഥലത്തുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ എംവി സജീര്‍ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തി താഴെയിറക്കി. നിസാര പരിക്കുകളോടെ വയോധികനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts