ദുരന്ത നിവാരണ സേനയ്ക്ക് നേതൃത്വം നൽകാൻ മന്ത്രിമാർക്ക് ചുമതല നൽകി മുഖ്യമന്ത്രി 

ബെംഗളൂരു: നഗരത്തെ ദുരിതത്തിലാക്കിയ മഴ പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ബിബിഎംപി നഗരത്തിൽ 8 സോണുകളിലായി രൂപീകരിക്കുന്ന ദൗത്യസേനകൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിയോഗിച്ചു. ആർ.അശോക (സൗത്ത്), ഡോ.സി.എൻ.അശ്വഥനാരായണ (ഈസ്റ്റ്), വി.സോമണ്ണ (വെസ്റ്റ്), എസ്.ടി.സോമശേഖർ (രാജരാജേശ്വരി നഗർ), ബയരതി ബസവരാജ് (മഹാദേവപുര), കെ.ഗോപാലയ്യ (ബൊമ്മനഹള്ളി), മുനിരത്ന (യെലഹങ്ക, ദാസറഹള്ളി) എന്നീ സോണുകളിലെ ദുരിതസാഹചര്യങ്ങൾ ഒഴിവാക്കാനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകും.

  ഹൈദരാബാദും മുംബൈയും പിന്നിൽ; വിദേശ കമ്പനികളുടെ 'ഫസ്റ്റ് ചോയ്‌സ്' ഇന്നും ബെംഗളൂരു തന്നെ; കാരണമിത്

മന്ത്രിമാരുടെ നിയോജക മണ്ഡലങ്ങളിലുള്ള സോണുകൾ തന്നെയാണ് ഇവരെ ഏൽപിച്ചിരിക്കുന്നത്. അതതു സോണുകളുടെ ചുമതലയിലുള്ള ബിബിഎംപി ജോയിന്റ് കമ്മിഷണർമാർ, എംഎൽഎമാർ, എംഎൽസിമാർ, എംപിമാർ, മറ്റു മേഖലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെട്ടതാണ് ദുരന്ത നിവാരണ ദൗത്യസേന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഹായം തരാൻ അറബി വരും, പക്ഷേ പെണ്ണുങ്ങളുടെ കൂടെ വരുന്നത് അസൈനാർ! 'അറബി അസൈനാർ' ഒടുവിൽ വലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us