ഭാര്യയ്ക്ക് സാരി ഉടുക്കാൻ അറിയില്ല; ആത്മഹത്യ ചെയ്ത് യുവാവ് 

മഹാരാഷ്ട്ര: ഭാര്യയിൽ സന്തുഷ്ടവാനല്ലാത്ത യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര ഔറംഗാബാദിലെ മുകുന്ദ്നഗർ സ്വദേശിയായ അജയ് സമാധൻ സാബ്ലെയാണ്(24) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തട്ടുണ്ട്.

തന്റെ ഭാര്യക്ക് സാരി ശരിയായി ഉടുക്കാൻ അറിയില്ലെന്നും, നടക്കാനോ സംസാരിക്കാനോ കഴിയുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പാചകം ചെയ്യാനറിയില്ലെന്നും, ഹോട്ടൽ ഭക്ഷണമാണ് കഴിക്കുന്നതെന്നും കത്തിൽ ആരോപിക്കുന്നു. ഇതുമൂലമുള്ള മനോവിഷമമാണ് ആത്മഹത്യ കാരണമെന്ന് മുകുന്ദവാടി പൊലീസ് അറിയിച്ചു.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

അജയ് പ്ലംബിംഗ് ജോലികൾ ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. തന്നേക്കാൾ ആറ് വയസ്സ് കൂടുതലുള്ള സ്ത്രീയെ ആറ് മാസം മുമ്പ് ഇയാൾ വിവാഹം ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
[masterslider id="10"]

Related posts