ക്ഷേത്ര രഥത്തിന്റെ ചക്രങ്ങൾക്കിടയിൽ പെട്ട് യുവാവ് മരിച്ചു; 2 പേർക്ക് പരിക്ക്

suicide

ബെംഗളൂരു: ഞായറാഴ്ച പാർവതി ബേട്ടയിൽ ബ്രഹ്മരഥോത്സവത്തിനിടെ രഥത്തിനിടയിൽ പെട്ട് 27കാരനയ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഭക്തജനങ്ങൾ ആവേശത്തോടെ രഥം വലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചലിക്കുന്ന രഥത്തിനരികിലേക്ക് ഭക്തർ എത്താൻ ശ്രമിച്ചപ്പോൾ ഉണ്ടായ തിക്കിലും തിരക്കിനുമിടയിൽ സർപ്പഭൂഷൺ നിലത്തു വീഴുകയും രഥത്തിന്റെ ചക്രത്തിനടിയിൽപ്പെട്ടു മരിക്കുകയുമാണ് സംഭവിച്ചത്.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് അപകടത്തിൽ മറ്റ് രണ്ട് പേർക്കുകൂടി കൈകാലുകൾക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ടൗൺ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി മൈസൂരുവിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts