ബെംഗളൂരു : കർണാടകയിൽ എപ്പോഴെങ്കിലും ഒരു ‘ദലിത് മുഖ്യമന്ത്രി’ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി എ നാരായണസ്വാമി. സംസ്ഥാനത്ത് ദളിത് നേതാക്കളോട് പെരുമാറിയ രീതിയെ വിമർശിച്ച അദ്ദേഹം, സംസ്ഥാനത്ത് ഒരു ദളിത് മുഖ്യമന്ത്രിയെ സ്വപ്നം കാണുന്നവർക്ക് ഭ്രാന്താണെന്ന് പറഞ്ഞു.
ദളിത് വിഭാഗത്തിൽപ്പെട്ട ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിൽ രാഷ്ട്രീയ പാർട്ടികളൊന്നും ഗൗരവം കാണിക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ” ദളിത് മുഖ്യമന്ത്രിയെ കുറിച്ച് ചർച്ച ചെയ്യുന്നത് രാഷ്ട്രീയ കാരണങ്ങളാലാണ്. കർണാടകയിൽ ഒരിക്കലും ഒരു ദളിത് മുഖ്യമന്ത്രി ഉണ്ടാകില്ല,” അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.