യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി കണ്ണൂർ യശ്വന്തപൂർ എക്സ്പ്രസ്സ്‌

ബെംഗളൂരു: യാത്രക്കാരെ ഒരു മണിക്കൂർ പാഴാക്കുന്ന രീതിയിൽ ആണ് ഇപ്പോൾ കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസ് ഓടിക്കൊണ്ടിരിക്കുന്നത്.

മലബാറില്‍നിന്ന് ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗം ആളുകളും തീവണ്ടി യാത്ര തെരെഞ്ഞെടുക്കുന്നതും.

മലബാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഡെയിലി സര്‍വീസ് നടത്തുന്ന കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസാണ് യാത്രക്കാരുടെ പ്രധാന ആശ്രയം. കണ്ണൂരില്‍ നിന്ന് യശ്വന്ത്പൂര്‍ എത്താന്‍ ഈ വണ്ടി എടുക്കുന്ന സമയം 14 മണിക്കൂറാണ്. ഇതില്‍ ഒരു മണിക്കൂറോളം ബെംഗളൂരു സിറ്റിക്ക് അകത്തുള്ള ബാനസവാഡി എന്ന് സ്റ്റേഷനില്‍ പിടിച്ചിടുന്നതാണ്. ഈ ട്രെയിന്‍ എത്തിച്ചേര്‍ന്ന് അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം ബാനസവാഡിയില്‍ എത്തിച്ചേരുന്ന യശ്വന്ത്പൂര്‍ വരെയുള്ള ഹൗറ യശ്വന്ത്പൂര്‍ എക്സ്പ്രസിന് വെറും രണ്ട് മിനിറ്റുകൊണ്ട് സിഗ്നല്‍ വീഴുമ്പോഴാണ് ഈ ട്രെയിൻ മാത്രം ഇങ്ങനെ.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

നഗര പരിധിക്കുള്ളിലാണെങ്കിലും ചെറിയൊരു ഗ്രാമമാണ് ബാനസവാഡി. അധികം ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ ഇവിടെയിറങ്ങുന്നവര്‍ക്ക് ഓട്ടോ ടാക്സികാര്‍ക്ക് വലിയ പണം കൊടുത്ത് പോകേണ്ട അവസ്ഥയാണുള്ളത്. മലബാര്‍ ബെംഗളൂരു റൂട്ടിലെ ഏറ്റവും തിരക്കുള്ള ഒരു ട്രെയിന്‍ കൂടിയാണിത്. ബാനസവാഡിയിലെ ഒരു മണിക്കൂറോളമുള്ള കാത്തുകിടപ്പ് ഒഴിവാക്കിയാല്‍ ഈ ട്രെയിനിന് 13 മണിക്കൂര്‍ കൊണ്ട് സിറ്റിയില്‍ എത്താന്‍ സാധിക്കും. ജനപ്രതിനിധികള്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് മലബാര്‍ ബെംഗളൂരു റൂട്ടിലെ യാത്രക്കാരുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
[masterslider id="10"]

Related posts