മൈസൂർ സ്വദേശി വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ 4 പേർ പിടിയിൽ

മലപ്പുറം: ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാന്‍ പാരമ്പര്യ വൈദ്യനെ ഒരു വര്‍ഷത്തിലേറെ തടവില്‍ പാര്‍പ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്.

മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചെന്നാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യന്‍ ഷാബ ഷെരീഫിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളും അന്വേഷണത്തിൽ പോലീസിന് ലഭിച്ചു. ദൃശ്യങ്ങളില്‍ നിന്നും കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ മൈസൂരിലെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

2019 ലാണ് മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. ഒന്നേ കാല്‍ വ‍ര്‍ഷത്തോളം തടവിലിട്ട് വൈദ്യനെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബറില്‍ ഇയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ എറിയുകയായിരുന്നു.

  തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം: എഐഎഡിഎംകെ പിളർപ്പിലേക്ക്? വിജയിനെ പിന്തുണയ്ക്കാൻ ഭൂരിപക്ഷം എംഎൽഎമാരും

ഇറച്ചി വെട്ടുന്ന കത്തിയുപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സെക്രട്ടേറിയറ്റിന് മുമ്പില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ശ്രമം നടത്തിയ കവര്‍ച്ചക്കേസ് പ്രതികളുടെ വെളിപ്പെടുത്തലില്‍ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ച കേസിലെ പരാതിക്കാരന്‍ കൂടിയാണ് ക്രൂരമായ കൊലക്കേസിലെ മുഖ്യ ആസൂത്രകനായ ഷൈബിന്‍ അഷ്‌റഫ്‌. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രതി പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്‌റഫും മറ്റ് നാല് പേരും പോലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെഎസ്ആർടിസിയുടെ 'റോഡിലെ കൊട്ടാരം' ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ​ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts