ബൈബിളിനെ ചൊല്ലി കർണാടകയിൽ അടുത്ത വിവാദം

ബെംഗളൂരു: വിവാദങ്ങൾ ഒഴിയാതെ കർണാടക. സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുപോകുന്നത് എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളേക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച സ്കൂള്‍ അധികൃതരുടെ നടപടി വിവാദത്തില്‍.

ബെംഗളൂരുവിലെ ക്ലാരന്‍സ് ഹൈസ്‌കൂളിലാണ് കുട്ടികള്‍ സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുവരുന്നത് എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളില്‍ നിന്ന് ഉറപ്പ് എഴുതിവാങ്ങിയത്.

സ്കൂളിന്റെ നിര്‍ദേശം സംസ്ഥാനത്തെ വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ജനജാഗ്രതി സമിതി അടക്കം ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. ക്രൈസ്തവരല്ലാത്ത വിദ്യാര്‍ഥികളെ ബൈബിള്‍ വായിക്കാന്‍ നിര്‍ബന്ധിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നതെന്ന് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹന്‍ ഗൗഡ ആരോപിച്ചു.

  തമിഴകത്തിന്റെ നായകനായി വിജയ്; നാളെ രാവിലെ 11-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

‘നിങ്ങളുടെ കുട്ടി അവന്റെ /അവരുടെ സ്വന്തം ധാര്‍മികവും ആത്മീയവുമായ ക്ഷേമത്തിനായി രാവിലെ അസംബ്ലി വേദപാഠ ക്ലാസും ക്ലബുകളും ഉള്‍പ്പെടെ എല്ലാ ക്ലാസുകളിലും പങ്കെടുക്കുമെന്നും ക്ലാരന്‍സ് ഹൈസ്‌കൂളില്‍ താമസിക്കുന്ന സമയത്ത് ബൈബിളും സ്തുതിഗീത പുസ്‌തകവും കൊണ്ടുപോകാന്‍ എതിര്‍ക്കില്ലെന്നും സത്യം ചെയ്യുന്നു’-പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശന സമയത്ത് മാതാപിതാക്കളില്‍ നിന്ന് വാങ്ങിയ സത്യവാങ്മൂലത്തി​ലെ ഉള്ളടക്കമാണിത്. ബൈബിള്‍ അധിഷ്‌ഠിത വിദ്യാഭ്യാസമാണ് തങ്ങള്‍ നല്‍കുന്നതെന്നാണ് സ്കൂള്‍ അധികൃതര്‍ നടപടിയെ കുറിച്ച്‌ വിശദീകരിക്കുന്നത്.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഹിജാബ് വിവാദത്തിന് പിന്നാലെ സ്കൂളുകളില്‍ നിന്നും ബൈബിള്‍ മാറ്റണമെന്ന ആവശ്യവും കര്‍ണാടകയില്‍ ശക്തമാവുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  15 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1200 രൂപയും 3 മണിക്കൂറും; ബെംഗളൂരു കൊള്ളക്കാരുടെ' നഗരമോ? ഓട്ടോ ചാർജ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ; യുവതിയുടെ വീഡിയോ വൈറൽ"
[masterslider id="10"]

Related posts