ഹുബ്ബള്ളി സാധാരണ നിലയിലേക്ക്; നിരോധനാജ്ഞ ഉത്തരവുകൾ പിൻവലിച്ചു

ബെംഗളൂരു: വർഗീയ കലാപത്തെത്തുടർന്ന് കർണാടകയിലെ ഹുബ്ബള്ളി നഗരത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഞായറാഴ്ച പിൻവലിച്ചതായി ഹുബ്ബള്ളി-ധാർവാർഡ് പോലീസ് കമ്മീഷണർ ലഭു റാം അറിയിച്ചു.

ആക്ഷേപകരമായ പോസ്റ്റിന്റെ പേരിലുണ്ടായ വലിയ തോതിലുള്ള അക്രമത്തെത്തുടർന്ന് ഏപ്രിൽ 16 നാണ് നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സന്ദേശം പോസ്റ്റ്‌ ചെയ്ത യുവാക്കൾ ഉൾപ്പെടെ 138 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

സംഭവം ഒരു സാധാരണ അക്രമമായി സംസ്ഥാന സർക്കാർ കണക്കാക്കുന്നില്ലെന്നും ഗൂഢാലോചനയും പോലീസ് സ്‌റ്റേഷനുനേരെ ആസൂത്രിതമായി നടത്തിയ ആക്രമണവും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts